കിഷ്ത്വാർ: രഹസ്യവിവരത്തെത്തുടർന്ന് തിരച്ചിലിനെത്തിയ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ ആക്രമണം അഴിച്ചുവിട്ടു. ഞായറാഴ്ച ആരംഭിച്ച ഏറ്റുമുട്ടൽ രണ്ടാം ദിവസവും തുടരുകയാണ്. ഇന്ത്യൻ സൈന്യത്തിലെ പാരാ സ്പെഷ്യൽ ഫോഴ്സ് അംഗമായ ഹവിൽദാർ ഗജേന്ദ്ര സിങ് രാജ്യത്തിനായി ജീവൻ ബലി നൽകി.(Encounter with terrorists continues in Kishtwar, Havildar martyred)
ഏറ്റുമുട്ടലിൽ എട്ട് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയ്‌ഷെ മുഹമ്മദ് ഭീകരരാണ് പ്രദേശത്ത് ഒളിച്ചിരിക്കുന്നതെന്നാണ് നിഗമനം. ദുഷ്‌കരമായ ഭൂപ്രകൃതിയും തണുത്ത കാലാവസ്ഥയും തിരച്ചിൽ ദൗത്യത്തിന് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്.
റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി മേഖലയിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സൈന്യം 'ഓപ്പറേഷൻ ട്രാഷി-1' എന്ന പേരിൽ വിപുലമായ തിരച്ചിൽ നടത്തുന്നത്. ജമ്മു മേഖലയിൽ ഈ വർഷം നടക്കുന്ന മൂന്നാമത്തെ വലിയ ഏറ്റുമുട്ടലാണിത്.