സാറാ അലി ഖാനുമായി #PURPLLEWALIDIWALI പ്രഖ്യാപിച്ച് പർപ്പിൾ; ഓരോ ഓർഡറിനും ഒരു സമ്മാനം

സാറാ അലി ഖാനുമായി #PURPLLEWALIDIWALI പ്രഖ്യാപിച്ച് പർപ്പിൾ; ഓരോ ഓർഡറിനും ഒരു സമ്മാനം
 

ഇന്ത്യയിലെ മുൻനിര ഓൺലൈൻ ബ്യൂട്ടി പ്ലാറ്റ്ഫോമുകളിലൊന്നായ Purplle.com അവരുടെ ഫെസ്റ്റീവ് കാമ്പയ്നായ #PurplleWaliDiwali-ക്ക് തുടക്കമിട്ടു. ഇതുവരെയുള്ളതിലും ഏറ്റവും വലിയ ബ്യൂട്ടി സെയിലിൽ ഓരോ ഓർഡറിനും ഉപഭോക്താക്കൾക്ക് സൗജന്യ സമ്മാനം തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. ഹെയർ സ്ട്രെയ്റ്റനറുകൾ, ഐ-ഷാഡോ പാലറ്റുകൾ, പ്രൈമറുകൾ, ഹൈലൈറ്ററുകൾ, മസ്കാരകൾ തുടങ്ങി നിരവധി ബ്യൂട്ടി  ഉൽപ്പന്നങ്ങളുടെ ഒരു നിര തന്നെ ഒരുക്കിയിട്ടുണ്ട്.  ഒക്ടോബർ 20 മുതൽ 26 വരെ നടക്കുന്ന പർപ്പിൾ ദീപാവലി സെയിലിലൂടെ, ഈ ആഘോഷ സീസണിൽ സൗന്ദര്യം എല്ലാവരുടെയും വീട്ടുവാതിൽക്കൽ എത്തിക്കുന്നു.

ഒറിജനൽ പാട്ടിനെ വെല്ലുന്ന തരത്തിൽ, പ്രശസ്ത ഗായിക അനുഷ്ക മഞ്ചന്ദ പാടിയ ‘യേ ദിവാലി പർപ്പിൾ വാലി’ എന്ന കാമ്പെയ്ൻ ചിത്രത്തിൽ സാറാ അലി ഖാനാണ് അഭിനയിച്ചിരിക്കുന്നത്. ടെലിവിഷൻ, പ്രിന്റ്, ഡിജിറ്റൽ, സോഷ്യൽ മീഡിയ തുടങ്ങിയ ചാനലുകളിലുടനീളം നടത്തുന്ന 360 ഡിഗ്രി കാമ്പെയ്നിൽ 3000-ത്തിലധികം ഇൻഫ്ലുവൻസർമാർ എത്തുന്നതും ഈ ദീപാവലിക്ക് അവർ മികച്ച ബ്യൂട്ടി ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്നതും കാണാവുന്നതാണ്. ഇത് കൂടാതെ കാമ്പെയ്ൻ ചിത്രത്തിൽ സാറാ അലി ഖാൻ ധരിച്ച, പപ്പ ഡോണ്ട് പ്രീച്ച് ലെഹങ്ക നേടാനും ഉപഭോക്താക്കൾക്ക് അവസരം ലഭിക്കുന്നു.

കാമ്പെയ്നിനെക്കുറിച്ച് സാറ അലി ഖാൻ പറഞ്ഞു, “എല്ലാവരെയും ഉൾപ്പെടുത്തിയിട്ടുള്ളതും ആക്സസ് ചെയ്യാവുന്നതുമായ ബ്യൂട്ടിയാണ് പർപ്പിൾ വാഗ്ദാനം ചെയ്യുന്നത്, കൂടാതെ ഈ ദീപാവലിക്ക് ഉപഭോക്താക്കൾക്ക് ഇഷ്ടത്തിനനുസരിച്ച് ഒരു സൗജന്യ സമ്മാനം തിരഞ്ഞെടുക്കാനും ചില മികച്ച ബ്യൂട്ടി ഉൽപ്പന്നങ്ങൾ നേടാനുമുള്ള അവസരം നൽകുന്നു. കാമ്പെയ്നിന്റെ ഉദ്യമം സജീവമാക്കുന്നതിന് ആകർഷകമായ ട്യൂൺ, വശ്യമായ സ്റ്റെപ്പ് എന്നിവയിലൂടെ ബോളിവുഡിലെ ഏറ്റവും മികച്ച ഗാനം പുനർനിർമ്മിക്കുന്നതിന്റെ ആവേശത്തിലാണ് ഞങ്ങൾ. അതിനാൽ പെൺകുട്ടികൾ ഇനി മറ്റൊന്നും ചിന്തിക്കേണ്ടതില്ല, ഈ പർപ്പിൾ വാലി ദീപാവലിക്ക് ഉൽപ്പന്നങ്ങൾ വാങ്ങിച്ച്  മിന്നി തിളങ്ങാനുള്ള അവസരം പരമാവധി പ്രയോജനപ്പെടുത്താം!"

കാമ്പെയ്നിന്റെ ഉദ്ഘാടന വേളയിൽ, Purplle.com-ന്റെ ചീഫ് ബിസിനസ് ഓഫീസർ നിപ്പുൺ അനേജ പറഞ്ഞു, "ഈ സീസണിലെ ഏറ്റവും വലിയ വിൽപ്പന സമയത്ത് ഉപഭോക്താക്കൾക്ക് ഈ ദീപാവലി കൂടുതൽ സപെഷ്യലാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ വർഷം ഓരോ തവണയും അവർ ഞങ്ങളോടൊപ്പം ഷോപ്പിംഗ് നടത്തുമ്പോഴും ഓരോ ഓർഡറും നൽകുമ്പോഴും അവർക്കിഷ്ടപ്പെട്ട സൗജന്യ ദീപാവലി സമ്മാനം തിരഞ്ഞെടുക്കാനുള്ള അവസരം എല്ലാവർക്കും ലഭിക്കുന്നു. സാറാ അലി ഖാനൊപ്പമുള്ള ഈ ആഘോഷം ശരിക്കുമൊരു ഒരു പർപ്പിൾ വാലി ദീപാവലിയായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.” 

പർപ്പിൾ, എൻവൈ ബേ, ഗുഡ് വൈബ്സ്, ആൽപ്സ് ഗുഡ്നസ്, സ്റ്റേ ക്വിർക്കി കൂടാതെ വെബ്സൈറ്റിലെ പ്രമുഖ മൂന്നാം കക്ഷി ബ്രാൻഡുകൾ എന്നിങ്ങനെ പർപ്പിളിന്റെ എക്സ്ക്ലൂസീവ് ലേബലുകൾക്ക്  ഒക്ടോബർ 20 മുതൽ 26 വരെ നടക്കുന്ന പർപ്പിൾ ദീപാവലി വിൽപ്പനയിൽ ഡിസ്കൗണ്ടുകൾ നൽകുന്നു. 500 രൂപയ്ക്ക് മുകളിലുള്ള എല്ലാ ഓർഡറുകൾക്കും ഈ ഫെസ്റ്റീവ് ഓഫറുകൾ ലഭിക്കുന്നു.

കാമ്പെയ്ൻ ലിങ്കുകൾ:
 
യൂട്യൂബ്: https://www.youtube.com/watch?v=X_qPjcbOmRY 
വീഡിയോ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക്:  https://sendgb.com/6L5P3vGYaOQ 
ചിത്രം ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക്: https://sendgb.com/yYBL9W5Talj
 

 

Share this story