

നോയിഡ: ഗ്രേറ്റർ നോയിഡയിൽ വിവാഹത്തിന് പിന്നാലെ വരനും വീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി വധു രംഗത്ത് (Marriage Fraud). വരന്റെ കഷണ്ടി മറച്ചുവെച്ച് വിഗ്ഗ് ധരിച്ച് വിവാഹം കഴിച്ചുവെന്നും, ഇത് ചോദ്യം ചെയ്തപ്പോൾ മർദ്ദനവും പീഡനവും ഇരയാക്കിയെന്നുമാണ് യുവതിയുടെ പരാതി. സംഭവത്തിൽ ഭർത്താവ് ഉൾപ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
വിവാഹത്തിന് ശേഷം ആദ്യരാത്രിയിലാണ് ഭർത്താവ് വിഗ്ഗ് വെച്ചാണ് കഷണ്ടി മറച്ചതെന്ന സത്യം യുവതി അറിയുന്നത്. ഈ വഞ്ചന ചോദ്യം ചെയ്തതോടെ ഭർത്താവിന്റെയും വീട്ടുകാരുടെയും പെരുമാറ്റം മാറി. യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പകർത്തി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ബ്ലാക്ക് മെയിലിംഗിലൂടെ പണം ആവശ്യപ്പെടുകയും ചെയ്തു. കൂടാതെ യുവതിയുടെ പക്കലുണ്ടായിരുന്ന 15 ലക്ഷം രൂപയുടെ ആഭരണങ്ങൾ ഭർതൃവീട്ടുകാർ തട്ടിയെടുക്കുകയും മർദ്ദിച്ചവശയാക്കി വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
ബ്ലാക്ക് മെയിലിംഗ്, സ്ത്രീധന പീഡനം, മർദ്ദനം, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ബിസരഖ് പോലീസ് കേസെടുത്തിരിക്കുന്നത്. മൊബൈൽ ഫോണിലെ ചിത്രങ്ങളും മറ്റ് തെളിവുകളും പോലീസ് ശേഖരിച്ചു വരികയാണ്. ഇത്തരമൊരു ചതി മറ്റാർക്കും സംഭവിക്കരുതെന്നും തനിക്ക് നീതി വേണമെന്നുമാണ് യുവതിയുടെ ആവശ്യം.
A woman in Greater Noida filed a police complaint against her husband and his family after discovering on her wedding night that he had concealed his baldness using a wig. When she confronted him about the deception, she was allegedly subjected to physical abuse, blackmail, and extortion. Police have arrested five individuals, including the husband, on charges of dowry harassment, fraud, and mental torture.