HomeNational'ധുരന്ധർ' സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനർ സൈനി എസ്. ജോറേക്കെതിരെ ലൈംഗിക പീഡനക്കേസ്;...

‘ധുരന്ധർ’ സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനർ സൈനി എസ്. ജോറേക്കെതിരെ ലൈംഗിക പീഡനക്കേസ്; ചണ്ഡീഗഡ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു | Production designer Saini S Johray sexual assault case

ചണ്ഡീഗഡ്: ബോളിവുഡ് ബിഗ് ബജറ്റ് ചിത്രം ‘ധുരന്ധർ’ (Dhurandhar) സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനർ സൈനി എസ്. ജോറേക്കെതിരെ (Saini S. Johray) ലൈംഗിക പീഡന പരാതിയിൽ കേസെടുത്ത് ചണ്ഡീഗഡ് പോലീസ് (Production designer Saini S Johray sexual assault case). ഔദ്യോഗിക ചർച്ചകൾക്കെന്ന വ്യാജേന ചണ്ഡീഗഡിലെ പ്രമുഖ താജ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന അസിസ്റ്റന്റ് ആർട്ട് ഡയറക്ടറായ യുവതിയുടെ പരാതിയിലാണ് സെക്ടർ-17 പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

ലൈംഗിക പീഡന ശ്രമത്തിന് പുറമെ, ഹോട്ടൽ മുറിയിൽ അന്യായമായി തടഞ്ഞുവെച്ചതായും മദ്യത്തിൽ മാരക ലഹരിവസ്തുക്കൾ കലർത്തി നൽകിയതായും യുവതിയുടെ പരാതിയിൽ വ്യക്തമാക്കുന്നു. ഡൽഹി സ്വദേശിയായ യുവതി 2025 സെപ്റ്റംബറിലാണ് ധുരന്ധർ സിനിമയുടെ അസിസ്റ്റന്റ് ആർട്ട് ഡയറക്ടറായി ജോലിയിൽ പ്രവേശിക്കുന്നത്. കോളേജ് അധ്യാപകൻ വഴി ബയോഡാറ്റ നൽകിയാണ് യുവതി സിനിമയുടെ അണിയറപ്രവർത്തകർക്കൊപ്പം ചേരുന്നത്. താൻ ഡൽഹി കോളേജ് ഓഫ് ആർട്ടിലെ പൂർവ്വ വിദ്യാർത്ഥിയാണെന്നും സിനിമയിൽ നല്ലൊരു ഉപദേശകനായി (മെന്റർ) കൂടെയുണ്ടാകുമെന്നും പറഞ്ഞ് ജോറേ യുവതിയുടെ വിശ്വാസം പിടിച്ചുപറ്റിയിരുന്നു.

ഔദ്യോഗിക ചർച്ചകൾക്കാണെന്ന് വിശ്വസിപ്പിച്ച് 2025 സെപ്റ്റംബർ 10-ന് രാത്രിയാണ് ജോറേ യുവതിയെ താജ് ഹോട്ടലിലെ മുറിയിലേക്ക് വിളിക്കുന്നത്. മറ്റ് അണിയറപ്രവർത്തകർ ആരും തന്നെ അവിടെ എത്തിയിരുന്നില്ല. കൂടിക്കാഴ്ചയെക്കുറിച്ച് പുറത്താരോടും പറയരുതെന്ന് ഇയാൾ കർശന നിർദ്ദേശവും നൽകിയിരുന്നു.

രാത്രി എട്ടരയോടെ മുറിയിലെത്തിയ യുവതിയെ ജോറേ നിർബന്ധിച്ച് മദ്യം കഴിപ്പിച്ചു. ഇത് കഴിച്ചതോടെ കഠിനമായ തലകറക്കം അനുഭവപ്പെട്ടു. തുടർന്ന് മുറിയിൽ നിന്ന് പോകാൻ അനുവദിക്കാതെ ഇയാൾ യുവതിയെ തടഞ്ഞുവെക്കുകയായിരുന്നു. നൃത്തം പഠിപ്പിക്കാനെന്ന വ്യാജേന ജോറേ ശരീരത്തിൽ മോശമായ രീതിയിൽ സ്പർശിക്കാൻ തുടങ്ങി. മദ്യം കഴിച്ച് അരമണിക്കൂറിനുള്ളിൽ ശാരീരിക അസ്വാസ്ഥ്യം കാരണം യുവതി പല തവണ ബാത്റൂമിൽ ഛർദിച്ചു. ഈ സമയത്തും ഇയാൾ അതിക്രമം തുടർന്നു. രാത്രി മുഴുവൻ ഹോട്ടൽ മുറിയിൽ നിൽക്കണമെന്ന് നിർബന്ധിച്ച ഇയാളുടെ പക്കൽ നിന്നും പിറ്റേ ദിവസം രാവിലെയാണ് യുവതി രക്ഷപ്പെട്ട് മടങ്ങിയത്.

സംഭവത്തിന് ശേഷം ഇയാൾ തനിക്കെതിരെ മറ്റ് വ്യാജ പരാതികൾ നൽകി മാനസികമായി വേട്ടയാടിയെന്നും യുവതി പോലീസിനോട് പറഞ്ഞു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചണ്ഡീഗഡ് പോലീസ് അതീവ ഗൗരവമുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

സ്ത്രീത്വത്തെ അപമാനിക്കലും ലൈംഗികാതിക്രമ ശ്രമവും, അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ലഹരിവസ്തുക്കൾ നൽകുക, അന്യായമായി തടഞ്ഞുവെക്കൽ (Wrongful Restraint) തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

മുംബൈ അന്ധേരി സ്വദേശിയായ സൈനി എസ്. ജോറേ അടുത്തിടെ ‘ധുരന്ധർ’ സിനിമയ്ക്കായി പാകിസ്ഥാനിലെ ല്യാരി ടൗണിന്റെ (Lyari Town) ഭീമാകാരമായ സെറ്റ് തായ്‌ലൻഡിൽ പുനർനിർമ്മിച്ച് സിനിമാ വ്യവസായത്തിൽ വലിയ ശ്രദ്ധ നേടിയിരുന്നു. കേസുമായി ബന്ധപ്പെട്ട് നിലവിൽ പ്രതിക്ക് കോടതിയിൽ നിന്നും ജാമ്യം ലഭിച്ചിട്ടുണ്ടെങ്കിലും ചണ്ഡീഗഡ് പോലീസ് അന്വേഷണവുമായി മുന്നോട്ട് പോകുകയാണെന്ന് സിനിമാ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

Story Summary: Chandigarh Police registered an FIR against ‘Dhurandhar’ movie production designer Saini S Johray for sexually assaulting and illegally detaining an assistant art director at Taj Hotel.

WhatsApp Channel Banner

Latest updates

പൊതുആരോഗ്യ മേഖലയെ തകർക്കുന്നത് യുഡിഎഫ് സർക്കാർ; കോർപറേറ്റുകൾക്ക് വഴിയൊരുക്കുന്ന...

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുആരോഗ്യ സംവിധാനത്തെ ദുർബലപ്പെടുത്തി സ്വകാര്യ കോർപറേറ്റ് ആശുപത്രികൾക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുന്ന നയമാണ് യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു (M V...

ആലുവയിൽ നിന്ന് കാണാതായ 12കാരിയെ പുനെയിൽ കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന...

കൊച്ചി: ആലുവയിൽ നിന്ന് കാണാതായ 12 വയസ്സുകാരിയെ മഹാരാഷ്ട്രയിലെ പുനെ റെയിൽവേ സ്റ്റേഷനിൽ നിന്ന് സുരക്ഷിതമായി കണ്ടെത്തി (Aluva missing girl). പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന ഓച്ചിറ സ്വദേശിയായ 25 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ...

കടിച്ച മൂർഖനെ പെട്ടിയിലാക്കി ആശുപത്രിയിലെത്തി യുവാവ്; പാമ്പിനെ കണ്ടപ്പോൾ...

പട്ന: പാമ്പുകടിയേറ്റ യുവാവ് തന്നെ കടിച്ച പാമ്പിനെയും പെട്ടിയിലാക്കി ആശുപത്രിയിലെത്തിച്ച സംഭവം ബിഹാറിൽ കൗതുകവും പരിഭ്രാന്തിയും സൃഷ്ടിച്ചു (Bihar snake bite). കിഴക്കൻ ചമ്പാരൻ ജില്ലയിലെ സദർ ആശുപത്രിയിലാണ് അപൂർവ സംഭവം അരങ്ങേറിയത്. നിർഭയ്...

ഹെപ്പറ്റൈറ്റിസ് നേരത്തേ കണ്ടെത്തണം; പരിശോധനയും പ്രതിരോധ കുത്തിവയ്പ്പും ചികിത്സയും...

കൊച്ചി: ലോക ഹെപ്പറ്റൈറ്റിസ് ദിനത്തോടനുബന്ധിച്ച് ഹെപ്പറ്റൈറ്റിസ് രോഗത്തിനെതിരെ മുൻകരുതൽ ശക്തമാക്കണമെന്ന് ആഹ്വാനം ചെയ്ത് കെയർ ഹെൽത്ത് ഇൻഷുറൻസ് (World Hepatitis Day). ഹെപ്പറ്റൈറ്റിസ് പരിശോധന, പ്രതിരോധ കുത്തിവയ്പ്പ്, കൃത്യസമയത്ത് ചികിത്സ ആരംഭിക്കൽ എന്നിവയ്ക്ക്...

ഡാറ്റാ അധിഷ്ഠിത വായ്പാ അംഗീകാരത്തിന് ‘ആക്സിസ് ഫിനാൻസ് ദൃഷ്ടി’;...

കൊച്ചി: ഡാറ്റാ അധിഷ്ഠിത വായ്പാ തീരുമാനങ്ങൾ കൂടുതൽ വേഗത്തിലും കൃത്യതയോടെയും നടപ്പാക്കുന്നതിനായി ആക്സിസ് ഫിനാൻസ് ലിമിറ്റഡ് (Axis Finance) 'ആക്സിസ് ഫിനാൻസ് ദൃഷ്ടി' എന്ന പുതിയ ബിസിനസ് റൂൾസ് എൻജിൻ അവതരിപ്പിച്ചു. വായ്പാ...

DON'T MISS

കടിച്ച മൂർഖനെ പെട്ടിയിലാക്കി ആശുപത്രിയിലെത്തി യുവാവ്; പാമ്പിനെ കണ്ടപ്പോൾ...

പട്ന: പാമ്പുകടിയേറ്റ യുവാവ് തന്നെ കടിച്ച പാമ്പിനെയും പെട്ടിയിലാക്കി ആശുപത്രിയിലെത്തിച്ച സംഭവം ബിഹാറിൽ കൗതുകവും പരിഭ്രാന്തിയും സൃഷ്ടിച്ചു (Bihar snake bite). കിഴക്കൻ ചമ്പാരൻ ജില്ലയിലെ സദർ ആശുപത്രിയിലാണ് അപൂർവ സംഭവം അരങ്ങേറിയത്. നിർഭയ്...

മനുഷ്യത്വത്തിന്റെ മുദ്രയായി CJP പ്രതിഷേധം; അമ്മയിൽ നിന്ന് വേർപെട്ട...

ഡൽഹി: ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത CJP പ്രതിഷേധത്തിനിടെ മനുഷ്യത്വത്തിന്റെ അപൂർവ കാഴ്ചയാണ് അരങ്ങേറിയത്. പ്രതിഷേധത്തിനിടെ അമ്മയിൽ നിന്ന് വേർപെട്ട ഒരു കൊച്ചുകുട്ടിയെ പ്രതിഷേധക്കാർ കൂട്ടായ പരിശ്രമത്തിലൂടെ നിമിഷങ്ങൾക്കകം അമ്മയുടെ കൈകളിലെത്തിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ...

53 വർഷം മുൻപ് കടലിൽ ഒഴുകിയ കുപ്പിക്കത്ത് വീണ്ടും...

ന്യൂജഴ്‌സി: 53 വർഷങ്ങൾക്ക് മുമ്പ് കടലിലേക്ക് ഒഴുക്കിവിട്ട ഒരു കുപ്പിക്കത്ത് ന്യൂജഴ്‌സിയിലെ ചതുപ്പുനിലങ്ങളിൽ നിന്ന് കണ്ടെത്തിയത് കൗതുകമായി. 1973-ൽ ഒമ്പത് വയസ്സുകാരിയായിരുന്ന ലോറി ബ്ലെയർ എഴുതിയ തമാശ നിറഞ്ഞ സന്ദേശമാണ് അരനൂറ്റാണ്ടിലേറെക്കാലത്തിന് ശേഷം...

PREMIUM

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...