ന്യൂഡൽഹി: ആഗോള ഊർജ്ജ പ്രതിസന്ധിയും പശ്ചിമേഷ്യയിലെ കലുഷിതമായ സാഹചര്യങ്ങളും നിലനിൽക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ സന്ദർശിക്കുന്നു. ഈ മാസം 15-നാണ് അദ്ദേഹം യുഎഇയിലെത്തുന്നത്. യുഎഇ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ചകൾ നടത്തും.(Prime Minister Narendra Modi To Visit UAE On May 15)
മേഖലയിലെ സംഘർഷങ്ങളിൽ ഇന്ത്യയും യുഎഇയും പരസ്പരം പുലർത്തുന്ന ശക്തമായ പിന്തുണയുടെ പശ്ചാത്തലത്തിലാണ് ഈ സന്ദർശനം. ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം പ്രതിരോധം, വ്യാപാരം തുടങ്ങിയ മേഖലകളിൽ പുതിയ കരാറുകൾക്കും സാധ്യതയുണ്ട്. മെയ് 15 മുതൽ 20 വരെ നീളുന്ന പ്രധാനമന്ത്രിയുടെ വിവിധ ലോക രാജ്യങ്ങളിലേക്കുള്ള പര്യടനത്തിന്റെ ആദ്യ ഘട്ടമായാണ് യുഎഇ സന്ദർശനത്തെ കാണുന്നത്.
Story Summary
Prime Minister Narendra Modi is scheduled to visit the UAE on May 15, marking the start of his five-day global tour. Amid global energy crises and regional tensions, the Prime Minister will hold discussions with UAE President Sheikh Mohamed bin Zayed Al Nahyan to strengthen bilateral ties and cooperation.

