Description
Digital Voice of Kerala
Thursday, May 14, 2026

Digital Voice of Kerala
HomeCrimeപൊലീസുകാരൻ്റെ വീട്ടിൽ വൻ കവർച്ച: സ്വർണം കവർന്നത് താക്കോൽ കൈക്കലാക്കി; പ്രതികൾക്കായി...

പൊലീസുകാരൻ്റെ വീട്ടിൽ വൻ കവർച്ച: സ്വർണം കവർന്നത് താക്കോൽ കൈക്കലാക്കി; പ്രതികൾക്കായി വലവീശി പൊലീസ് | Gold Stolen

🎙️ Latest Podcast

കോഴിക്കോട്: നഗരമധ്യത്തിലെ വെസ്റ്റ് ഹില്ലിൽ സിവിൽ പൊലീസ് ഓഫീസറുടെ വീട്ടിൽ മോഷണം. നടക്കാവ് സ്റ്റേഷൻ സിപിഒ മിഥുൻ രാജിന്റെ വീട്ടിൽ നിന്നാണ് ഏഴ് പവൻ സ്വർണാഭരണങ്ങൾ കവർന്നത്. വീട്ടുകാർ പുറത്തുപോകുമ്പോൾ താക്കോൽ സൂക്ഷിക്കുന്ന സ്ഥലം കൃത്യമായി മനസ്സിലാക്കിയെത്തിയ മോഷ്ടാവാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് സൂചന.(Gold Stolen From Police Officers House In Kozhikode West Hill)

നൈറ്റ് ഡ്യൂട്ടിയിലായിരുന്ന മിഥുൻ രാജ് രാത്രി 11 മണിയോടെ ഭക്ഷണം കഴിക്കാനായി വീട്ടിലെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെടുന്നത്. വീടിന്റെ മുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറിന്റെ മാറ്റിനടിയിലായിരുന്നു താക്കോൽ സൂക്ഷിച്ചിരുന്നത്. വീട്ടിലെത്തിയപ്പോൾ താക്കോൽ ഇരുന്ന സ്ഥലം മാറിയതായി കണ്ടതോടെ നടത്തിയ പരിശോധനയിലാണ് മുകൾ നിലയിലെ അലമാരയിൽ നിന്നും സ്വർണം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.

വീട്ടിലെ മറ്റ് മുറികളിലും സ്വർണം ഉണ്ടായിരുന്നെങ്കിലും അവയൊന്നും നഷ്ടപ്പെട്ടിട്ടില്ല. മിഥുന്റെ മാതാവ് അയൽവാസികൾക്കൊപ്പം യാത്ര പോയതിനാൽ സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.

Story Summary

A burglary occurred at the residence of a Civil Police Officer in West Hill, Kozhikode, where seven sovereigns of gold were stolen. The thief reportedly used a hidden key to enter the house while the officer was on night duty and his family was away.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.