മാേദി ഉദ്ഘാടനം ചെയ്ത് ഒരാഴ്ച കഴിയുംമുമ്പ് ബംഗളുരു – മൈസൂരു എക്‌സ്‌പ്രസ് വേയിൽ കുഴികൾ; പ്രതിഷേധം ശക്തം

മാേദി ഉദ്ഘാടനം ചെയ്ത് ഒരാഴ്ച കഴിയുംമുമ്പ് ബംഗളുരു – മൈസൂരു എക്‌സ്‌പ്രസ് വേയിൽ കുഴികൾ; പ്രതിഷേധം ശക്തം
മൈസൂരു‌: ഏറെ കൊട്ടിഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ബംഗളുരു – മൈസൂരു എക്‌സ്‌പ്രസ് വേയിൽ കുഴികൾ രൂപപ്പെട്ടതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. റോഡ് മുഴുവൻ പൂർത്തിയാക്കുന്നതിന് മുമ്പ് ഉദ്ഘാടനം നിർവഹിച്ചത് തിരഞ്ഞെടുപ്പ് മുന്നിൽകണ്ടെന്ന് ആരോപിച്ച് നേരത്തേതന്നെ കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.   ബംഗളുരു – രാമനഗര അതിർത്തിയിലുള്ള ബിഡദി ബൈപ്പാസിന് സമീപത്താണ് കുഴികൾ രൂപപ്പെട്ടത്. ഈ ഭാഗം ബാരിക്കേഡുകൾ വച്ച് കെട്ടിയടച്ചിരിക്കുകയാണ്. ഇതുമൂലം പ്രദേശത്ത് കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. കുഴിയടയ്ക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞദിവസംമുതൽ എക്‌സ്‌പ്രസ് വേയിൽ ടോൾ പിരിവ് തുടങ്ങിയിരുന്നു. ഇതിനെതിരെയും പ്രദേശവാസികളും കോൺഗ്രസ് പ്രവർത്തകരും ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്

Share this story