Times Kerala

‘പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കാൻ തയാറാകണം’; രാഹുൽ ഗാന്ധി

 
ഗു​ജ​റാ​ത്തി​ലെ ജ​ന​ങ്ങ​ൾ ബി​ജെ​പി സ​ർ​ക്കാ​രി​നെ ഒ​രു പാ​ഠം പ​ഠി​പ്പി​ക്കും: രാ​ഹു​ൽ ഗാ​ന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂർ സന്ദർശിക്കാൻ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അറിയിച്ചു. മണിപ്പൂരിലെ ജനതയ്ക്ക് പറയാനുള്ളത് എന്താണെന്ന് മോദി കേൾക്കണം. ഇന്ത്യയുടെ  പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ജനങ്ങളുടെ വേദനയും ആശങ്കകളും പ്രധാനമന്ത്രി കേൾക്കണം ആയിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ മണിപ്പൂർ ജനതയ്ക്ക് ആത്മവിശ്വാസം ലഭിക്കുമായിരുന്നു. മണിപ്പൂരിൽ സംഭവിക്കുന്നത് പ്രധാനമന്ത്രി നേരിട്ട് വന്നു മനസിലാക്കണം.സാഹചര്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള ഏത് തീരുമാനത്തിന് ഒപ്പവും താനും കോൺഗ്രസ് പാർട്ടിയും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ചതിന് ശേഷമായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.

Related Topics

Share this story