

ബംഗളൂരു: വസ്തു കാണിക്കാനെന്ന വ്യാജേന കൊണ്ടുപോയി ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ 64-കാരൻ പിടിയിലായി (Crime). ബംഗളൂരു സ്വദേശിയായ അനന്ത് ആണ് തന്റെ ഭാര്യ ഗായത്രിയെ (50) കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഒരു റോഡപകടമാണെന്ന് വരുത്തിത്തീർക്കാൻ ഇയാൾ ശ്രമിച്ചെങ്കിലും ട്രാഫിക് പോലീസിന്റെ ഇടപെടൽ സത്യം പുറത്തുകൊണ്ടുവന്നു.
ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. മിറ്റഗാനഹള്ളി ഗ്രാമത്തിന് സമീപമുള്ള ഒരു സ്ഥലം കാണിക്കാനെന്ന പേരിൽ അനന്ത് ഗായത്രിയെ കൂട്ടിക്കൊണ്ടുപോയി. അവിടെ വെച്ച് കല്ലുകൊണ്ട് ഗായത്രിയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് അനന്ത് തന്നെ ആംബുലൻസ് വിളിക്കുകയും ഭാര്യയ്ക്ക് റോഡപകടത്തിൽ പരിക്കേറ്റതാണെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. താൻ ഒന്നും അറിയില്ലെന്ന രീതിയിലാണ് ഇയാൾ ആശുപത്രിയിൽ പെരുമാറിയത്.
ആശുപത്രിയിലെത്തിയ ചിക്കജാല ട്രാഫിക് സബ് ഇൻസ്പെക്ടർക്ക് അനന്തിന്റെ മൊഴികളിൽ സംശയം തോന്നിയതാണ് കേസിൽ നിർണ്ണായകമായത്. പരിക്കുകളുടെ സ്വഭാവം അപകടത്തിന്റേതല്ലെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി. വിശദമായ ചോദ്യം ചെയ്യലിൽ കൊലപാതക വിവരം പുറത്തുവന്നു. കൊലപാതകത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമല്ല. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
A 64-year-old man named Ananth was arrested in Bengaluru for murdering his 50-year-old wife, Gayathri, by smashing her head with a stone. After the crime, Ananth attempted to stage the murder as a road accident by calling an ambulance and shifting her to a hospital. However, a suspicious traffic police official uncovered the truth during a preliminary inquiry, leading to the registration of a murder case against him.