

കൊച്ചി: ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ് കമ്പനി വിപണി അനുബന്ധ വളർച്ചയും ലൈഫ് കവറും നൽകുന്ന ടാറ്റ എഐഎ മൾട്ടികാപ് ഓപ്പർച്ചുനിറ്റീസ് ഫണ്ടും ടാറ്റ എഐഎ മൾട്ടികാപ് ഓപ്പർച്ചുനിറ്റീസ് പെൻഷൻ ഫണ്ടും അവതരിപ്പിച്ചു. റിസ്‌ക് കുറച്ചുകൊണ്ട് വളർച്ചയിൽ പങ്കാളികളാകാൻ നിക്ഷേപകരെ സഹായിക്കുന്നവയാണ് ഈ ഫണ്ടുകള്‍. വിവിധ മാർക്കറ്റ് സെഗ്മെന്‍റുകളിലേക്ക് പ്രവേശിക്കുന്നതിലൂടെ, നിക്ഷേപകർക്ക് ഒന്നിലധികം മേഖലകളിലൂടെയുള്ള ദീർഘകാല വളർച്ചയിൽ നിന്ന് പ്രയോജനം നേടാനും വിപണി അസ്ഥിരതയിലകപ്പെടാനുള്ള സാധ്യത കുറയ്ക്കാനും സാധിക്കുന്നു.
രണ്ട് ഫണ്ടുകളും 2025 ഡിസംബർ 24 മുതൽ 2025 ഡിസംബർ 31 വരെയുള്ള ന്യൂ ഫണ്ട് ഓഫർ (എൻഎഫ്ഒ) കാലയളവിൽ യൂണിറ്റിന് 10 രൂപ എന്ന പ്രാരംഭ വിലയിൽ ലഭ്യമാകും. ടാറ്റ എഐഎയുടെ യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാനുകളിലൂടെ (യുഎൽഐപികൾ) ഈ ഫണ്ടുകളിലേക്ക് നിക്ഷേപകർക്ക് പ്രവേശനം ലഭിക്കും. ഇത് മാർക്കറ്റ്-ലിങ്ക്ഡ് വളർച്ചയോടൊപ്പം ലൈഫ് ഇൻഷുറൻസ് കവറിന്‍റെ സുരക്ഷയും വാഗ്ദാനം ചെയ്യുന്നു.
ലാർജ് ക്യാപ്പ് ഓഹരികളുടെ സ്ഥിരതയും മിഡ്/സ്മോൾ ക്യാപ്പ് ഓഹരികളുടെ വളർച്ചാ സാധ്യതയും സംയോജിപ്പിച്ചാണ് മൾട്ടിക്യാപ്പ് ഓപ്പർച്യുണിറ്റീസ് ഫണ്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലൈഫ് കവറിനൊപ്പം ദീർഘകാല സമ്പത്ത് സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ പദ്ധതികൾ മികച്ച അവസരമാണ് നൽകുന്നത്. നിലവിലുള്ള നികുതി നിയമങ്ങൾ പ്രകാരം ഈ നിക്ഷേപങ്ങൾക്ക് നികുതി ആനുകൂല്യങ്ങളും ലഭിച്ചേക്കാം
ഇന്ത്യയുടെ വളർച്ചാ സാധ്യതകൾ ഇപ്പോൾ എല്ലാ മേഖലകളിലും കമ്പനികളിലും വ്യാപിച്ചു കിടക്കുകയാണെന്നും നിക്ഷേപകർക്ക് ഈ വളർച്ചയുടെ ഭാഗമാകാൻ മൾട്ടിക്യാപ്പ് തന്ത്രം സഹായിക്കുമെന്നും ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസിന്‍റെ ചീഫ് ഇൻവെസ്റ്റ്മെന്‍റ് ഓഫീസർ ഹർഷദ് പാട്ടിൽ പറഞ്ഞു. നിഫ്റ്റി 500-നെ അടിസ്ഥാനമാക്കി രൂപീകരിച്ച ഈ ഫണ്ട്, അച്ചടക്കമുള്ള നിക്ഷേപത്തിലൂടെ ദീർഘകാലാടിസ്ഥാനത്തിൽ സമ്പത്ത് വർദ്ധിപ്പിക്കാൻ പോളിസി ഉടമകളെ സഹായിക്കും. ഇത് ഞങ്ങളുടെ യുലിപ് പദ്ധതികളിലൂടെ ലഭ്യമാക്കുന്നതിലൂടെ, മാർക്കറ്റ് പങ്കാളിത്തവും ലൈഫ് കവറും സംയോജിപ്പിക്കാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
ടാറ്റ എഐഎയുടെ പരം രക്ഷാ ലൈഫ് സീരീസ്, സ്മാർട്ട് എസ്ഐപി, ഫോർച്യൂൺ പ്രോ, വെൽത്ത് പ്രോ, സ്മാർട്ട് സമ്പൂർണ രക്ഷാ പ്ലസ് തുടങ്ങി വിവിധ യുലിപ്പ് പ്ലാനുകളിൽ 'മൾട്ടിക്യാപ്പ് ഓപ്പർച്യുണിറ്റീസ് ഫണ്ട്' ലഭ്യമാണ്. 'മൾട്ടിക്യാപ്പ് ഓപ്പർച്യുണിറ്റീസ് പെൻഷൻ ഫണ്ട്' ടാറ്റ എഐഎ സ്മാർട്ട് പെൻഷൻ സെക്യൂർ, പ്രീമിയർ പെൻഷൻ സെക്യൂർ എന്നിവയിലൂടെ ലഭ്യമാകും.
2025 നവംബറിലെ കണക്കുകൾ പ്രകാരം, ടാറ്റ എഐഎ ലൈഫ് മാനേജ് ചെയ്യുന്ന ആസ്തികളിൽ 95 ശതമാനത്തിലധികവും പ്രമുഖ റേറ്റിംഗ് ഏജൻസിയായ മോർണിംഗ് സ്റ്റാർ 4 അല്ലെങ്കിൽ 5 സ്റ്റാർ റേറ്റിംഗ് നൽകി അംഗീകരിച്ചിട്ടുള്ളവയാണ്.