Times Kerala

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിച്ചെന്ന കേസിൽ നിരുപാധികം മാപ്പ് പറഞ്ഞ് പതഞ്ജലി

 
കടുകെണ്ണയിൽ മായം; ബാബ രാംദേവിന്‍റെ പതഞ്​ജലി എണ്ണക്കമ്പനി അധികൃതർ പൂട്ടിച്ചു
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിച്ചെന്ന കേസിൽ നിരുപാധികം മാപ്പ് പറഞ്ഞ് പതഞ്ജലി. യോഗ ആചാര്യൻ ബാബാ രാംദേവ് മാപ്പ് അപേക്ഷ എഴുതി നൽകിയെങ്കിലും സുപ്രീംകോടതി ഇത് അംഗീകരിച്ചില്ല. തുടർന്നാണ് ബാബാ രാംദേവ് നേരിട്ട് മാപ്പ് പറഞ്ഞത്. തനിക്ക് പിഴവ് സംഭവിച്ചെന്നും ക്ഷമിക്കണമെന്നുമായിരുന്നു അപേക്ഷ. എന്നാല്‍ ഹൃദയത്തില്‍ നിന്നുള്ളതല്ല  ഈ ക്ഷമ ചോദിക്കലെന്നും കോടതി വിമര്‍ശിച്ചു. ബാബാം രാംദേവിനെ കടുത്ത ഭാഷയിലാണ് കോടതി വിമര്‍ശിച്ചത്.

ബാബാ രാംദേവിനെയും പതഞ്ജലി എംഡി ആചാര്യ ബാല്‍ കൃഷ്ണയെയും സുപ്രീംകോടതി വിമർശിച്ചു. കോടതി ഉത്തരവ് പ്രകാരമുള്ള മറുപടികൾ സമർപ്പിച്ചില്ലെന്നും ഉന്നത നീതിപീഠത്തിന്‍റെ ഉത്തരവുകളെ ലഘുവായി എടുക്കരുതെന്നും കോടതി വ്യക്തമാക്കി. 

Related Topics

Share this story