
മഹാരാഷ്ട്ര: മുംബൈയിലെ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്‌പൈസ് ജെറ്റ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു(SpiceJet flight). ഗുജറാത്തിലെ കാണ്ട്‌ലയിൽ നിന്നും പുറപ്പെട്ട സ്പൈസ്ജെറ്റ് Q400 വിമാനമാണ് അടിയന്തിര ലാൻഡിംഗ് നടത്തിയത്.
പറന്നുയരുന്നതിനിടെ വിമാനത്തിന്റെ പുറംചക്രം റൺവേയിൽ തെറിച്ചു വീണതിനെ തുടന്നാണ് വിമാനം നിലത്തിറക്കിയത്. അതേസമയം വിമാനത്തിന് ഉള്ളിൽ ഉണ്ടായിരുന്ന യാത്രക്കാർ സുരക്ഷിതരാണെന്ന് വിമാന കമ്പനി അറിയിച്ചു.