
ഐസ്വാൾ: മിസോറാമിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും(Mizoram's first railway station). സൈരാംഗിലെ റെയിൽവേ സ്റ്റേഷനിലാണ് പ്രധാനമന്ത്രി മോദി ആദ്യ ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യുക. ബൈറാബി-സൈരാങ് പാത 51.38 കിലോമീറ്റർ നീളത്തിൽ, വടക്കുകിഴക്കൻ മേഖലയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കുന്നിൻ പ്രദേശങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
മിസോറാമിലെ ഐസ്വാളിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെയാണ് സായിരംഗ റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്. എല്ലാ സംസ്ഥാന തലസ്ഥാനങ്ങളെയും റെയിൽ വഴി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി യാഥാർഥ്യമാക്കിയിരിക്കുന്നത്. റെയിൽ ഗതാഗതം ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിലെ കണക്റ്റിവിറ്റിക്ക് വലിയൊരു പരിഹാരമാകുമെന്നാണ് വിലയിരുത്തൽ.