നേ​പ്പാ​ളി​ന്‍റെ ഇ​ട​ക്കാ​ല പ്രധാനമന്ത്രിയായി സു​ശീ​ല ക​ർ​ക്കി സത്യപ്രതിജ്ഞ ചെയ്തു |sushila karki

മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കൂടിയായ സുശീല കർക്കി.
sushila-karki

നേപ്പാൾ : നേ​പ്പാ​ളി​ന്‍റെ ഇ​ട​ക്കാ​ല പ്രധാനമന്ത്രിയായി സു​ശീ​ല ക​ർ​ക്കി സത്യപ്രതിജ്ഞ ചെയ്തു. നേപ്പാളിലെ ആദ്യ വനിത പ്രധാനമന്ത്രിയാണ് മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കൂടിയായ സുശീല കർക്കി. പ്രക്ഷോഭത്തെ തുടർന്ന് കെ.പി. ശർമ്മ ഒലി പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതോടെയാണ് സുശീല കാർക്കിയുടെ പേര് ഉയർന്നുവന്നത്.

സുശീല കർക്കി താൽക്കാലിക ഭരണ ചുമതല ഏറ്റെടുക്കാൻ ധാരണയിൽ എത്തിയതിന് പിന്നാലെയാണ് നേപ്പാൾ വൈദ്യുതി അതോറിറ്റിയുടെ മുൻ എംഡി കുൽമാൻ ഗിസിംഗിനെ ഇടക്കാല പ്രധാനമന്ത്രി ആകണമെന്ന ആവശ്യവുമായി ഒരു വിഭാഗം പ്രക്ഷോഭകർ രംഗത്ത് വന്നത്. പ്രക്ഷോഭകരുമായി സൈനിയ മേധാവി പല തവണ ചർച്ചകൾ നടത്തി.

അതേ സമയം, രണ്ടു ദിവസത്തെ പ്രക്ഷോഭത്തിൽ 51 പേർ മരിച്ചതായി നേപ്പാൾ ആരോഗ്യ മന്ത്രാലയം അറിയിച്ചു. തെക്കുകിഴക്കൻ കാഠ്മണ്ഡുവിലെ ജയിലിൽ നിന്നും ചാടിയ തടവുകാർക്ക് നേരെ സൈന്യം നടത്തിയ വെടിവെപ്പിൽ 2 പേർ മരിച്ചു. 12 പേർക്ക് പരുക്കേറ്റു.

Related Stories

No stories found.
Times Kerala
timeskerala.com