
ന്യൂഡൽഹി: നേപ്പാൾ സംഘർഷങ്ങൾക്കിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 51 ആയതായി വിവരം(Nepal conflict). കൊല്ലപ്പെട്ടവരിൽ 21 പ്രതിഷേധക്കാരും 3 പോലീസ് ഉദ്യോഗസ്ഥരും 9 തടവുകാരും 1 ഇന്ത്യൻ സ്ത്രീയുമാണ് ഉൾപ്പെടുന്നത്.
പ്രതിഷേധത്തിനിടയിൽ 1000ൽ അധികം പേർക്ക് പരിക്കേറ്റു. ഇന്ന് പുറത്തുവന്ന പോലീസ് റിപ്പോർട്ടുകളിലാണ് ഈ വിവരങ്ങൾ ഉള്ളത്.
അതേസമയം ഇടക്കാല പ്രധാനമന്ത്രിയായി സുശീല കാർക്കിയെ തിരഞ്ഞെടുക്കാൻ തീരുമാനമായതായാണ് റിപ്പോർട്ട്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.