ആമസോണില്‍ ഓഫര്‍ മേള; ഇന്ന് അവസാന ദിനം
Mon, 8 May 2023

ഉത്പന്നങ്ങള്‍ക്ക് വന്‍ വിലക്കുറവുമായി വീണ്ടും ആമസോണ്‍. ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയിലിന് തുടക്കമായി. ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍, ഹോം, കിച്ചണ്‍ അപ്ലയന്‍സുകള്‍, ഫര്‍ണിച്ചറുകള്‍, ഫിറ്റ്‌നസ് ഉത്പന്നങ്ങള്‍, ഫാഷന്‍ ഉത്പന്നങ്ങള്‍ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങളും കുറഞ്ഞ വിലയില്‍ വാങ്ങാന്‍ പറ്റിയ അവസരമാണിത്. പ്രൈം മെമ്പേഴ്‌സിന് സെയിലില്‍ പ്രവേശനം ആരംഭിച്ചു കഴിഞ്ഞു. ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ 10% വരെ ഡിസ്‌കൗണ്ട് ലഭിക്കും. പ്രമുഖ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ ഗംഭീര വിലക്കുറവിലാണ് വിപണികളിലുള്ളത്. ഇലക്ട്രോണിക് ഗാഡ്ജറ്റുകളും അപ്ലയന്‍സുകളുമെല്ലാം ബ്ലോക്ക്ബസ്റ്റര്‍ ഡീലുകളില്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. ഫാഷന്‍, ബ്യൂട്ടി പ്രൊഡക്ടുകള്‍ക്ക് 80% വരെ ഓഫറുകളുണ്ട്. സ്മാര്‍ട്ട് വാച്ചുകള്‍ക്ക് 80% വരെ ഓഫറുകളും ഹെഡ്‌ഫോണുകള്‍ക്ക് 75% വരെ ഓഫറുകളുമുണ്ട്. പുത്തന്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് സെയില്‍ ഓഫറുകളില്‍ ഫോണുകള്‍ തിരഞ്ഞെടുക്കാം. 60% വരെ ഓഫറുകളില്‍ സ്മാര്‍ട്ട് ടിവികളും അപ്ലയന്‍സുകളും വിപണികളില്‍ ലഭ്യമാകും.