ഉത്തരേന്ത്യയില്‍ എന്‍ഐഎയുടെ വ്യാപക റെയ്ഡ്; പരിശോധന ആറ് സംസ്ഥാനങ്ങളില്‍
May 17, 2023, 09:55 IST
![ഉത്തരേന്ത്യയില്‍ എന്‍ഐഎയുടെ വ്യാപക റെയ്ഡ്; പരിശോധന ആറ് സംസ്ഥാനങ്ങളില്‍](https://timeskerala.com/static/c1e/client/91214/uploaded/bb32af7f659e2abffde713124eecb908.jpg)
ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ ആറ് സംസ്ഥാനങ്ങളില്‍ എന്‍ഐഎയുടെ വ്യാപക റെയ്ഡ്. ഹരിയാന, പഞ്ചാബ്, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ നൂറോളം ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. ലഹരി-ഭീകരവാദ സംഘങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ് നടക്കുന്നതെന്നാണ് വിവരം. അതത് സംസ്ഥാനങ്ങളിലെ പോലീസ് സേനയും എന്‍ഐഎ സംഘത്തോടൊപ്പമുണ്ട്.