പുതിയ പാർലമെന്റ് മന്ദിര ഉദ്ഘാടനം: ബഹിഷ്കരിക്കുമെന്ന് ആം ആദ്മിയും

ഇന്ത്യയിലെ ആദിവാസി വിഭാഗത്തേയും അവശജനവിഭാഗത്തെയും അവഹേളിക്കുന്നതാണ് നടപടിയെന്നും രാഷ്ട്രപതിയെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് ആംആദ്മി പാർട്ടി ഉദ്ഘാടന പരിപാടി ബഹിഷ്കരിക്കുമെന്ന് സഞ്ജയ് സിംഗ് ട്വിറ്ററിൽ അറിയിച്ചു.
സവർക്കറുടെ 140-ാം ജന്മവാർഷിക ദിനമായ ഈ മാസം 28നാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം. സെൻട്രൽ വിസ്ത പുനർനവീകരണ പദ്ധതി യുടെ ഭാഗമായി നിർമിച്ച പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണപ്രവർത്തനങ്ങൾ 2020 ഡിസംബറിലാണ് ആരംഭിച്ചത്. തറക്കല്ലിടൽ ചടങ്ങിന് അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ വിളിക്കാതിരുന്നതും ഭൂമിപൂജ നടത്തി പ്രധാനമന്ത്രി തറക്കല്ലിട്ടതും വിവാദങ്ങൾക്കിടയാക്കിയിരുന്നു.
