Times Kerala

 ഭൂമിയില്‍ 'നിഴല്‍ വീഴ്ത്താതെ' മുംബൈ നഗരം; വൈറലായി ചിത്രങ്ങളും വീഡിയോയും

 
 ഭൂമിയില്‍ 'നിഴല്‍ വീഴ്ത്താതെ' മുംബൈ നഗരം; വൈറലായി ചിത്രങ്ങളും വീഡിയോയും

സൂര്യൻ ഉദിച്ചുയര്‍ന്നാല്‍ അതിന് താഴെയുള്ള സകല വസ്തുക്കളുടെയും നിഴല്‍ ഭൂമിയില്‍ വീഴ്ത്തുമെന്നത് പകല്‍ പോലെ വ്യക്തമാണ്. എന്നാല്‍, ചില ദിവസങ്ങളില്‍ നിഴലുകള്‍ പോലും അപ്രത്യക്ഷമാകും. ഇത്തരം ദിവസങ്ങളെയാണ് 'നിഴലില്ലാ ദിനം' അഥവാ 'സീറോ ഷാഡോ ഡേ' എന്ന് വിശേഷിപ്പിക്കുന്നത്. മുംബൈയില്‍ അത്തരമൊരു ദിവസമായിരുന്നു ഇന്നലെ.


 

വര്‍ഷത്തില്‍ രണ്ട് തവണയാണ് ഈ കൗതുകകരമായ പ്രതിഭാസം അനുഭവവേദ്യമാവുക. അത്തരം സന്ദർഭങ്ങളിൽ, സൂര്യൻ ആകാശത്ത് അതിന്‍റെ പാരമ്യത്തിലെത്തുന്നു. ഇതുമൂലം ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് നിഴലുകൾ അപ്രത്യക്ഷമാകുന്നു.സ്വന്തം നിഴലുപോലും കാണാതായതോടെ നിരവധി ആളുകള്‍ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തി തങ്ങളുടെ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചു. +23.5 നും -23.5 ഡിഗ്രി അക്ഷാംശത്തിനും ഇടയിലുള്ള സ്ഥലങ്ങളിൽ സീറോ ഷാഡോ ദിനം ആചരിക്കാമെന്ന് ആസ്‌ട്രോണമിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പബ്ലിക് ഔട്ട്‌റീച്ച് ആന്‍റ് എജ്യുക്കേഷൻ കമ്മിറ്റി അറിയിച്ചു. 


 

Related Topics

Share this story