ബംഗാളിലെ കാളിഘട്ട് ക്ഷേത്രം പുനരുദ്ധരിക്കുമെന്ന് വാഗ്ദാനം നൽകി മുകേഷ് അംബാനി
Nov 21, 2023, 22:58 IST

കൊൽക്കത്ത: ബംഗാളിലെ കാളിഘട്ട് ക്ഷേത്രം പുനരുദ്ധരിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചു. ക്ഷേത്രം നവീകരിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച അദ്ദേഹം ക്ഷേത്രത്തെ പഴയ പ്രതാപത്തിലേയ്‌ക്ക് മടക്കി എത്തിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന്റെ ഉത്തരവാദിത്തം ‘റിലയൻസ് ഫൗണ്ടേഷൻ’ ഏറ്റെടുക്കുമെന്ന് ‘വിശ്വ ബംഗ്ലാ കൺവെൻഷൻ സെന്ററിൽ’ സംഘടിപ്പിച്ച ‘ബംഗാൾ ഗ്ലോബൽ ബിസിനസ് സമ്മിറ്റി’ന്റെ അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം പറഞ്ഞത് . പശ്ചിമ ബംഗാളിന്റെ പഴയ പ്രതാപം തിരികെ കൊണ്ടുവരുന്നതിൽ പങ്കാളിയാകാൻ ‘റിലയൻസ് ഫൗണ്ടേഷൻ’ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.