വനിതാ ടി20യിൽ ചരിത്രനേട്ടം; വിക്കറ്റ് വേട്ടയിൽ ലോക ഒന്നാം നമ്പറായി ദീപ്തി ശർമ്മ | Deepti Sharma

Deepti Sharma
Updated on

അന്താരാഷ്ട്ര വനിതാ ട്വന്റി 20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമെന്ന റെക്കോർഡ് ഇന്ത്യൻ സ്പിന്നർ ദീപ്തി ശർമ്മയ്ക്ക് (Deepti Sharma). ഓസ്‌ട്രേലിയൻ താരം മേഘൻ ഷട്ടിന്റെ 151 വിക്കറ്റുകൾ എന്ന റെക്കോർഡാണ് ദീപ്തി മറികടന്നത്. ശ്രീലങ്കയ്‌ക്കെതിരായ അഞ്ചാം ടി20 മത്സരത്തിൽ നിലാക്ഷിക സിൽവയെ പുറത്താക്കിയതോടെയാണ് ദീപ്തി 152 വിക്കറ്റുകൾ എന്ന ചരിത്രനേട്ടത്തിൽ എത്തിയത്.

തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ശ്രീലങ്കയെ 15 റൺസിന് തോൽപ്പിച്ച ഇന്ത്യ പരമ്പര തൂത്തുവാരി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഹർമൻപ്രീത് കൗറിന്റെ (68) കരുത്തിൽ 175 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഹർമൻപ്രീത് കൗർ കളിയിലെ താരമായും ഷഫാലി വർമ്മ ടൂർണമെന്റിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു. ദീപ്തിക്ക് പുറമെ 103 വിക്കറ്റുമായി രാധാ യാദവാണ് ഇന്ത്യൻ വിക്കറ്റ് വേട്ടക്കാരിൽ രണ്ടാമത്.

Summary

Indian spinner Deepti Sharma has become the highest wicket-taker in Women's International T20 history, surpassing Australia's Megan Schutt. Achieving her 152nd wicket by dismissing Sri Lanka’s Nilakshi de Silva at the Greenfield Stadium in Thiruvananthapuram, she led India to a series sweep against Sri Lanka. India defended a total of 175 runs, winning the final match by 15 runs, with Harmanpreet Kaur being named Player of the Match.

Related Stories

No stories found.
Times Kerala
timeskerala.com