മൊബൈല്‍ ഫോണ്‍ കാണാനില്ല, ഒന്‍പത് വയസുള്ള മകനെ കഴുത്തുഞെരിച്ചു കൊപ്പെടുത്തി ; അച്ഛന്‍ അറസ്റ്റില്‍

crme
 ലക്‌നൗ: ഉത്തര്‍പ്രദേശില്‍ നാലുവയസുള്ള മകളുടെ മുന്നില്‍വച്ച്‌ ഒന്‍പത് വയസുകാരനായ മകനെ അച്ഛന്‍ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി .കാണാതായ മൊബൈല്‍ ഫോണ്‍ കണ്ടെത്തി നല്‍കാന്‍ കഴിയാത്തതാണ് പ്രകോപനത്തിന് കാരണമായത് .മെയിന്‍പുരി ജില്ലയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത് . കുട്ടിയുടെ മുത്തച്ഛന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അച്ഛന്‍ മുകേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് മദ്യപിച്ച്‌ വീട്ടിലെത്തിയ മുകേഷിന് ഫോണ്‍ എവിടെയാണ് വച്ചതെന്ന് ഓര്‍മ്മയിലായിരുന്നു . മൊബൈല്‍ കണ്ടെത്തി തരാന്‍ മകനോട് മുകേഷ് ആവശ്യപ്പെട്ടു. എന്നാല്‍ ഒന്‍പതു വയസുകാരന് ഫോണ്‍ കണ്ടെത്തി നല്‍കാന്‍ സാധിച്ചിരുന്നില്ല . ഇതാണ് പ്രകോപനത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത് . കുപിതനായ മുകേഷ് കുട്ടിയെ കഴുത്തുഞെരിച്ച്‌ കൊന്നശേഷം കടന്നുകളയുകയായിരുന്നു. മുകേഷിന്റെ നാലുവയസുള്ള മകള്‍ ഇതിന് ദൃക്‌സാക്ഷിയാണെന്ന് പൊലീസ് പറയുന്നു.

Share this story