ബിഹാറിൽ 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, പ്രതികളെ കണ്ടെത്താൻ കഴിയാതെ പോലീസ് | Murder

 assault
Updated on

റോഹ്താസ്: ബീഹാറിലെ റോഹ്താസ് ജില്ലയിൽ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി (Murder). നാസ്രിഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഗ്രാമത്തിലാണ് നാടിനെ നടുക്കിയ അരുംകൊല അരങ്ങേറിയത്. കഴിഞ്ഞ ദിവസം പെൺകുട്ടി തൻ്റെ ക്ലാസ് കഴിഞ്ഞ് ഇളയ സഹോദരനെ ട്യൂഷൻ സെൻ്ററിൽ നിന്ന് കൂട്ടിക്കൊണ്ടുവരാൻ പോയിരുന്നു. എന്നാൽ, സഹോദരൻ നേരത്തെ വീട്ടിൽ പോയെന്ന് അറിഞ്ഞതിനെ തുടർന്ന് പെൺകുട്ടി ഒറ്റയ്ക്ക് വീട്ടിലേക്ക് മടങ്ങി.

ഈ സമയം വിജനമായ സ്ഥലവും ഇരുട്ടും മുതലെടുത്ത് അക്രമികൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും തുടർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സാസാരം സദർ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് പരിഭ്രാന്തി പടർത്തിയ ഈ സംഭവത്തിൽ അന്വേഷണം ആരംഭിച്ച പോലീസ്, പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് അറിയിച്ചു. എന്നാൽ പ്രതികളെ കുറിച്ച് യാതൊരു വിവരം പോലീസിന്റെ പക്കൽ ഇല്ല എന്ന് റിപ്പോർട്ടുകളുണ്ട്.

Summary

A shocking case of rape and murder has been reported in Rohtas district, Bihar. A 12-year-old girl was allegedly raped and then murdered by strangulation while she was returning home alone late in the evening after going to pick up her younger brother from a coaching center. The brother had already gone home, and the assailants took advantage of the deserted, dark area.

Related Stories

No stories found.
Times Kerala
timeskerala.com