വെള്ളം കിട്ടാത്തതിന്‍റെ പേരിൽ മെഡിക്കൽ വിദ്യാർഥികൾ ജൂനിയർ വിദ്യാർഥിയെ മർദിച്ചു
Sep 18, 2023, 22:04 IST

തെലങ്കാന: സർക്കാർ നിയന്ത്രണത്തിലുള്ള കാകതീയ മെഡിക്കൽ കോളജിൽ പഠിക്കുന്ന ഏഴ് എം.ബി.ബിഎസ് വിദ്യാർഥികൾക്കെതിരെ വാറങ്കൽ പൊലീസ് റാഗിങിന് കേസെടുത്തു. മൂന്നാം വർഷ സീനിയർ വിദ്യാർഥികളാണ് രണ്ടാം വർഷ ജൂനിയർ വിദ്യാർഥിയെ മർദിച്ചത്.
റാഗിങ്ങിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്ന് മാറ്റെവാഡ പൊലീസ് ഇൻസ്‌പെക്ടർ എൻ. വെങ്കിടേവർലു പറഞ്ഞു. രാജസ്ഥാൻ സ്വദേശിയായ രണ്ടാം വർഷ വിദ്യാർഥിയോട് സീനിയേഴ്‌സ് വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടതായും വിസമ്മതിച്ചപ്പോൾ അവർ തന്നെ മർദിക്കുകയായിരുന്നെന്നും വിദ്യാർഥി നൽകിയ പരാതിയിൽ പറയുന്നു. വിദ്യാർഥിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
