

ഹൈദരാബാദ്: ഭർത്താവിന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യയും കാമുകനും കൊലപാതകക്കുറ്റത്തിന് പിടിയിലായി (Murder). ഹൈദരാബാദിലെ ഒരു സ്വകാര്യ സർവ്വകലാശാലയിൽ ലോജിസ്റ്റിക് മാനേജരായി ജോലി ചെയ്തിരുന്ന വി.ജെ. അശോക് (45) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ പൂർണിമ (36), കാമുകനായ നിർമ്മാണ തൊഴിലാളി മഹേഷ് (22), സുഹൃത്തായ സായ് കുമാർ എന്നിവരെ രാച്ചകൊണ്ട പോലീസ് അറസ്റ്റ് ചെയ്തു.
ഡിസംബർ 11-ന് ബോദുപ്പലിലെ വീട്ടിൽ വെച്ചാണ് കൊലപാതകം നടന്നത്. ഭർത്താവ് ബാത്ത്റൂമിൽ കുഴഞ്ഞുവീണെന്നും ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നും പറഞ്ഞ് പൂർണിമ ബന്ധുക്കളെയും പോലീസിനെയും വിശ്വസിപ്പിച്ചു. എന്നാൽ മൃതദേഹത്തിന്റെ കവിളിലും കഴുത്തിലും കണ്ട അസ്വാഭാവികമായ പരിക്കുകൾ പോലീസിൽ സംശയം ജനിപ്പിച്ചു. തുടർന്ന് നടത്തിയ സിസിടിവി പരിശോധനയിലും സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിലും കൊലപാതക വിവരം പുറത്തുവരികയായിരുന്നു.
പൂർണിമയ്ക്ക് മഹേഷുമായി ഉണ്ടായിരുന്ന അവിഹിത ബന്ധം അശോക് ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. ഡിസംബർ 11-ന് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ അശോകിനെ മഹേഷും സായ് കുമാറും ചേർന്ന് മർദ്ദിക്കുകയും പൂർണിമ കാലുകൾ പിടിച്ചുവെക്കുകയും ചെയ്തു. തുടർന്ന് ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. തെളിവ് നശിപ്പിക്കുന്നതിനായി പ്രതികൾ അശോകിന്റെ വസ്ത്രങ്ങൾ മാറുകയും മരണം ഹൃദയാഘാതം മൂലമാണെന്ന് പ്രചരിപ്പിക്കുകയും ചെയ്തു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
Hyderabad police have arrested a 36-year-old woman, Purnima, and her 22-year-old paramour, Mahesh, for the murder of her husband, VJ Ashok, a logistics manager. Although Purnima initially claimed her husband died of a heart attack after collapsing in the washroom, suspicious injuries on his neck led to a deeper probe. Investigation revealed that the trio strangled Ashok to death with a shawl after he confronted his wife about her extramarital affair.