

ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ മോഹൻ ഗാർഡൻ പ്രദേശത്ത് 30 വയസ്സുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി (Murder). ദ്വാരക സ്വദേശിയായ ആരതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഭർത്താവ് സുശീലിനെതിരെ പോലീസ് കൊലപാതകത്തിന് കേസെടുത്തു.
ഡിസംബർ 17-ന് രാവിലെയാണ് യുവതി ആത്മഹത്യ ചെയ്തു എന്ന രീതിയിൽ പോലീസിന് വിവരം ലഭിക്കുന്നത്. എന്നാൽ സംഭവസ്ഥലത്തെത്തിയ പോലീസ് സംഘത്തിന് മരണത്തിൽ അസ്വാഭാവികത തോന്നി. മൃതദേഹത്തിന്റെ കഴുത്തിലെ പാടുകൾ ആത്മഹത്യയുടേതല്ലെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി. തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് ആരതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് സ്ഥിരീകരിച്ചത്.
കൊലപാതകം സ്ഥിരീകരിച്ചതോടെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ കാബ് ഡ്രൈവറായ ഭർത്താവിനെ കണ്ടെത്താൻ വിവിധ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ദമ്പതികൾക്ക് മൂന്ന് കുട്ടികളുണ്ട്. കുടുംബകലഹമാണോ കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.
A 30-year-old woman named Aarti was allegedly strangled to death in Delhi's Mohan Garden area. While the incident was initially reported as a suicide, a post-mortem examination confirmed murder, leading police to file a case against her husband, Sushil, who has been missing since the incident. Authorities are investigating potential domestic disputes as the motive and have formed multiple teams to track down the accused.