മഹാരാഷ്ട്ര മന്ത്രിക്ക് മാവോയിസ്റ്റ് ഭീഷണി; ലഘുലേഖകൾ ലഭിച്ചു
Sep 20, 2023, 07:17 IST

മുംബൈ: മഹാരാഷ്ട്ര മന്ത്രിക്ക് മാവോയിസ്റ്റുകളുടെ ഭീഷണി. ഭക്ഷ്യ-മരുന്ന് മന്ത്രി ധർമ റാവു ബാബ അത്രാമിനു നേരെയാണ് ഭീഷണി ലഘുലേഖകൾ ലഭിച്ചത്. നക്സൽ ബാധിത ജില്ലയായ അഹേരിയിൽ നിന്നുള്ള എംഎൽഎയാണ് ധർമ റാവു ബാബ അത്രം. കിഴക്കൻ മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിൽ നിന്നാണ് ലഘുലേഖകൾ കണ്ടെത്തിയത്.

ധർമ റാവുവും അദ്ദേഹത്തിന്റെ ബന്ധുവും സുർജഗഡ് സ്റ്റീൽ പദ്ധതിയുടെ "ഏജന്റ്" ആണെന്ന് ലഘുലേഖകളിൽ പറയുന്നു. അവർക്കെതിരെ പ്രതിഷേധിക്കാൻ ജനങ്ങളോട് ലഘുലേഖയിൽ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. കൂടാതെ ജനവിരുദ്ധ പ്രവർത്തനം അവസാനിപ്പിക്കണമെന്ന് മന്ത്രിക്ക് മുന്നറിയിപ്പും നൽകി.