രാജ്യത്ത് കോവിഡ് കുതിക്കുന്നു; 24 മണിക്കൂറില്‍ 2,47,417 കോവിഡ് കേസുകള്‍; ടി.പി.ആര്‍ 13.11 %

 രാജ്യത്ത് കോവിഡ് കുതിക്കുന്നു; 24 മണിക്കൂറില്‍ 2,47,417 കോവിഡ് കേസുകള്‍; ടി.പി.ആര്‍ 13.11 %
 ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 2,47,417 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ച്ചയായ അഞ്ചാം ദിവസവും രാജ്യത്ത് പ്രതിദിന കേസുകള്‍ കുതിക്കുകയാണ്. ഇന്നലത്തേക്കാള്‍ 27 ശതമാനം വര്‍ധനയാണ് രാജ്യത്ത് കോവിഡ് കേസുകളിലുണ്ടായിരിക്കുന്നത്. ഇരുപത്തിനാല് മണിക്കൂറിനിടെ 380 പേര്‍ക്ക് കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടു. 84,825 പേര്‍ രോഗമുക്തി നേടി. 13.11 ശതമാനമാണ് ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക്. നിലവില്‍ രാജ്യത്ത് 11,17,531 സജീവ കേസുകളാണുള്ളത്.

Share this story