ഖലിസ്താൻ നേതാവ് അമൃത്പാൽ സിംഗ് അറസ്റ്റിൽ
Sat, 18 Mar 2023

ഛണ്ഡിഗഡ്: ഖലിസ്താൻ നേതാവ് അമൃത്പാൽ സിംഗ് അറസ്റ്റിൽ. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിന് ശേഷം ജലന്ധറിന് സമീപത്തുവച്ചാണ് അമൃത്പാലിനെ പഞ്ചാബ് പോലീസ് പിടികൂടിയത്. അറസ്റ്റിനെ തുടർന്ന് പഞ്ചാബിലെ മോഗ ജില്ലയിൽ പോലീസ് സുരക്ഷ കർശനമാക്കിയിരിക്കുകയാണ്. ഞായറാഴ്ച വരെ സംസ്ഥാനത്തെ ഇന്റർനെറ്റ് സേവനവും റദ്ദാക്കി. നേരത്തെ അമൃത്പാലിന്റെ ആറ് അനുയായികളെ അറസ്റ്റ് ചെയ്തിരുന്നു.