ഇന്ത്യയിൽ ഏറ്റവും കൂടുതൽ പാസ്പോർട്ട് ഉടമകൾ കേരളത്തിലെന്ന് റിപ്പോർട്ട്
Nov 17, 2023, 19:15 IST

എറണാകുളം: കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ പാസ്പോർട്ട് ഉടമകൾ കേരളത്തിൽ. രാജ്യത്താകെ 10.87 കോടി പാസ്പോർട്ടുകളാണ് ആകെയുള്ളത്. അതിൽ 1.12 കോടി പേർ കേരളത്തിൽ നിന്നാണ്. ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ സംസ്ഥാനം ഏറെ മുന്നിലാണ്. 2022ലാണ് ഏറ്റവും കൂടുതൽ മലയാളികൾ പാസ്പോർട്ട് സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം മാത്രം 15.07 ലക്ഷം പേർ പാസ്പോർട്ട് നേടി. ഈ വർഷം ഓഗസ്റ്റ് വരെയുള്ള കണക്ക് പരിശോധിച്ചാൽ കേരളത്തിൽ 1.12 കോടി പാസ്പോർട്ട് ഉടമകളാണുള്ളത്. 1.10 കോടി പാസ്പോർട്ടുമായി മഹാരാഷ്‌ട്രയാണ് തൊട്ട് പിന്നിൽ.