Times Kerala

കഠ്‌വ ആക്രമണം: ഭീകരർക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നു; 24 പേരെ കസ്റ്റഡിയിലെ‍ടുത്തു 

 
 ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനങ്ങൾക്ക് നേരെ ഭീകരർ വെടിയുതിർത്തു

ശ്രീനഗർ:∙ ജമ്മു കശ്മീരിലെ കഠ്‍വയിൽ നടന്ന ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനായില്ല അന്വേഷണം തുടരുന്നു. ഭീകരരുമായി ബന്ധമുണ്ടെന്നു കരുതപ്പെടുന്ന 24 പേരെ കസ്റ്റഡിയിലെടുത്തെന്ന് അധികൃതർ വ്യക്തമാക്കി. കഠ്‌വയ്ക്കു പുറമേ ഉധംപൂർ, സാംബ, രജൗരി, പൂഞ്ച് ജില്ലകളിലെ വനമേഖലകളിലാണു സൈന്യവും പൊലീസും സംയുക്തമായി തിരച്ചിൽ നടത്തുന്നത്. 

തിങ്കളാഴ്ച ഉച്ചയ്ക്കു സൈന്യത്തിന്റെ പട്രോളിങ് വാഹന വ്യൂഹത്തിനു നേരെയായിരുന്നു ഭീകരർ ആക്രമണം അഴിച്ചുവിട്ടത്. കഠ്‌വയിലെ മച്ചേഡി–കിണ്ട്‌ലി–മൽഹാർ റോഡില്‍ നടന്ന ആക്രമണത്തിൽ അഞ്ചു സൈനികർ വീരമൃത്യു വരിക്കുകയും 6 പേർക്കു പരുക്കേല്‍ക്കുകയും ഉണ്ടായി. വനമേഖലയിൽ പട്രോളിംഗ് നടത്തുകയായിരുന്ന സൈനിക വാഹനത്തിനു നേരെ ഒളിച്ചിരുന്ന ഭീകരർ ഗ്രനേഡ് എറിയുകയായിരുന്നു. 

Related Topics

Share this story