HomeNationalകരൂർ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി...

കരൂർ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി | Karur Stampede Case

ചെന്നൈ: കരൂർ ടിവികെ റാലിയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച 41 പേരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള തമിഴ്‌നാട് സർക്കാരിന്റെ നീക്കത്തിനെതിരെ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിൽ പൊതുതാൽപ്പര്യ ഹർജി (Karur Stampede Case). മുഖ്യമന്ത്രി സി. ജോസഫ് വിജയ് കരൂർ സന്ദർശിക്കാനിരിക്കെയാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. സന്ദർശനവേളയിൽ മുഖ്യമന്ത്രി ഈ കുടുംബങ്ങൾക്ക് സർക്കാർ ജോലി പ്രഖ്യാപിക്കുമെന്ന് അഭ്യൂഹങ്ങൾ ശക്തമാണ്.

മനിതനേയ ജനനായക കക്ഷി സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി സീനി അഹമ്മദാണ് ഹർജി ഫയൽ ചെയ്തത്. സർക്കാർ ജോലി നൽകാനുള്ള നീക്കം ഭരണഘടനാപരമായ തുല്യതയ്ക്കും മെറിറ്റിനും നിരക്കുന്നതല്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ടിഎൻപിഎസ്സി അടക്കമുള്ള സംവിധാനങ്ങളിലൂടെയുള്ള സാധാരണ റിക്രൂട്ട്മെന്റ് രീതികളെ ഇത് മറികടക്കുമെന്നും ഹർജിക്കാരൻ വാദിക്കുന്നു. സിബിഐ അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന കേസിൽ, സാക്ഷികളായ ഇവർക്ക് സർക്കാർ ജോലി നൽകുന്നത് അന്വേഷണത്തിന്റെ നിഷ്പക്ഷതയെ ബാധിക്കുമെന്നും അതിനാൽ ഈ നീക്കം തടയണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കരൂരിലെ ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് കുട്ടികളടക്കം 41 പേർക്കാണ് ജീവൻ നഷ്ടമായത്. ഡിഎംകെ ഭരണകാലത്തായിരുന്നു ഈ ദാരുണമായ സംഭവം നടന്നത്. സംഭവത്തിൽ സിബിഐ അന്വേഷണം നടന്നു വരികയാണ്. ഇതേക്കുറിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയിയെ സിബിഐ രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. ടിവികെയിലെ ഉന്നത നേതാക്കളും നിലവിൽ മന്ത്രിമാരുമായ പലരും കേസിൽ പ്രതിപ്പട്ടികയിലുണ്ട്.

ഇക്കാര്യത്തിൽ ഡിഎംകെയും ശക്തമായ എതിർപ്പുമായി രംഗത്തുണ്ട്. അന്വേഷണം നടക്കുമ്പോൾ സർക്കാർ ആനുകൂല്യങ്ങൾ നൽകുന്നത് സാക്ഷികളെ സ്വാധീനിക്കാൻ ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി ഡിഎംകെ സിബിഐക്ക് കത്തയച്ചിരുന്നു. എന്നാൽ പ്രതിപക്ഷത്തിന്റെ ഇത്തരം നീക്കങ്ങൾ മുഖ്യമന്ത്രിയുടെ സന്ദർശനത്തെ തടയാനാണെന്ന് നിയമമന്ത്രി സിടിആർ നിർമ്മൽ കുമാർ ആരോപിച്ചു. വിഷയത്തിൽ മുഖ്യമന്ത്രിയുടെ സന്ദർശനത്തെ നിയന്ത്രിക്കണമെന്ന ഡിഎംകെയുടെ ആവശ്യം സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു.

Summary: A public interest litigation has been filed in the Madras High Court to block the Tamil Nadu government from offering state jobs to families of the 41 victims of the Karur TVK rally stampede. The petitioner argues that such appointments violate recruitment norms and could interfere with the ongoing CBI investigation, as the families are material witnesses in the case, amidst speculation of an upcoming announcement by Chief Minister C. Joseph Vijay during his visit to the district.

WhatsApp Channel Banner

Latest updates

വാഹനാപകടം: ആറന്മുള MLA അബിൻ വർക്കി ആശുപത്രിയിൽ നിരീക്ഷണത്തിൽ;...

പത്തനംതിട്ട: ഓമല്ലൂർ ഷട്ടർ മുക്കിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ആറന്മുള എംഎൽഎ അബിൻ വർക്കി പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ. എംഎൽഎയുടെയും കാറിലുണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെയുള്ള സഹയാത്രികരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.(Aranmula...

E20 ഇന്ധനത്തിനെതിരെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച്: കെജ്‌രിവാളിനെയും AAP...

ന്യൂഡൽഹി: ഇ20 പെട്രോൾ നയത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് മാർച്ചുമായി എത്തിയ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ ഉൾപ്പെടെയുള്ള നേതാക്കളെ ഡൽഹി പോലീസ് തടഞ്ഞു. ഫിറോസ് ഷാ...

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി: ഗതാഗത മന്ത്രി CP...

തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഉപയോഗപ്പെടുത്തുന്ന സ്ത്രീകൾക്കെതിരെ ഗതാഗത മന്ത്രി സി.പി. ജോൺ നടത്തിയ അധിക്ഷേപ പരാമർശത്തിൽ പ്രതിഷേധം കനക്കുന്നു. വൻ തുക ഫീസ് നൽകി മക്കളെ പഠിപ്പിക്കുന്നവർ സൗജന്യ യാത്രയ്ക്കായി...

കനത്ത മഴ തുടരുന്നു: സംസ്ഥാനത്ത് 9 ജില്ലകളിൽ ഇന്ന്...

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കടുക്കുന്ന സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തി 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ഓഗസ്റ്റ് 5) അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം,...

ആർട്ടിക്കിൾ 370 റദ്ദാക്കിയതിൻ്റെ ഏഴാം വാർഷികം: ജമ്മു കശ്മീരിൽ...

ശ്രീനഗർ: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ ഏഴാം വാർഷികത്തോടനുബന്ധിച്ച് ജമ്മു കശ്മീരിൽ സുരക്ഷാ സേന അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. സുരക്ഷ മുൻനിർത്തി അതിർത്തി മേഖലകളിലും കശ്മീർ താഴ്‌വരയിലും പരിശോധനകളും പട്രോളിംഗും ശക്തമാക്കി. പുൽവാമ,...

DON'T MISS

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

കാമുകനുമായി തർക്കം, പിന്നാലെ 18-ാം നിലയിൽ നിന്ന് എടുത്തുചാടി;...

ബീജിങ്: കാമുകനുമായുള്ള രൂക്ഷമായ തർക്കത്തിന് പിന്നാലെ 18-ാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ചാടിയ 20 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം ചൈനയിൽ ചർച്ചയാകുന്നു (Woman Survives 18th Floor Fall). കിഴക്കൻ ചൈനയിലെ...

പുതിയ വിമാനത്താവളത്തിൽ ‘പിക്‌നിക്’; എഎസ്ആർ എയർപോർട്ടിലെ ഫൗണ്ടനിൽ ഇറങ്ങി...

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ പുതുതായി ഉദ്ഘാടനം ചെയ്ത അല്ലൂരി സീതാരാമ രാജു (ASR) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില സന്ദർശകരുടെ പെരുമാറ്റം വിവാദമായി. വിമാനത്താവളത്തിലെ അലങ്കാര ഫൗണ്ടനുകളിൽ ഇറങ്ങി കളിക്കുന്നതും ലാൻഡ്‌സ്‌കേപ്പിൽ നട്ടിരുന്ന ചെടികൾ പറിച്ചെടുക്കുന്നതുമായ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...