Description
Digital Voice of Kerala
Friday, June 5, 2026

Digital Voice of Kerala
HomeNationalBJPയിൽ നിന്ന് പടിയിറക്കം: എന്താണ് 'അണ്ണാമലൈ മക്കൾ ഇയക്കം'? | K Annamalai

BJPയിൽ നിന്ന് പടിയിറക്കം: എന്താണ് ‘അണ്ണാമലൈ മക്കൾ ഇയക്കം’? | K Annamalai

🎙️ Latest Podcast

ചെന്നൈ: ബിജെപിയിൽ നിന്ന് പടിയിറങ്ങിയതിന് തൊട്ടുപിന്നാലെ, തമിഴ്‌നാട്ടിൽ പുതിയ രാഷ്ട്രീയ മുന്നേറ്റത്തിന് തുടക്കമിട്ട് കെ. അണ്ണാമലൈ. ‘അണ്ണാമലൈ മക്കൾ ഇയക്കം’ (AMI) എന്ന പേരിൽ താൻ പുതിയൊരു രാഷ്ട്രീയ പാത വെട്ടിത്തുറക്കുകയാണെന്ന് അദ്ദേഹം സോഷ്യൽ മീഡിയ വഴി അറിയിച്ചു.(K Annamalai Launches Annamalai Makkal Iyakkam After Resigning From BJP)

‘രാഷ്ട്രീയം എന്നത് ഒരു പ്രത്യേക വിഭാഗത്തിന് മാത്രമുള്ളതാണ്’ എന്ന പൊതുധാരണ മാറ്റാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് അണ്ണാമലൈ വ്യക്തമാക്കി. സാധാരണക്കാരന്റെ രാഷ്ട്രീയം തമിഴ്‌നാട്ടിൽ കൊണ്ടുവരികയാണ് ലക്ഷ്യം. ദേശീയ പാർട്ടികൾക്ക് തമിഴ്‌നാടിന്റെ യഥാർത്ഥ ഭാഷയോ വികാരമോ ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും, സംസ്ഥാനത്തിന്റെ തനതായ ശബ്ദം ഉയർത്താൻ ദേശീയ പാർട്ടികൾ പരാജയപ്പെട്ടുവെന്നും രാജിക്കത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി.

പുതിയ പ്രസ്ഥാനത്തിന് കീഴിൽ പുതിയ പാർട്ടി രൂപീകരിക്കുമെന്നും, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ എന്ന നിലയിലും ബിജെപി നേതാവ് എന്ന നിലയിലും അറിയപ്പെട്ടിരുന്ന അണ്ണാമലൈ, തന്റെ പുതിയ രാഷ്ട്രീയ സ്വത്വം ‘നല്ല രാഷ്ട്രീയത്തിന് വേണ്ടിയുള്ള അന്വേഷണത്തിലുള്ള ഒരു സാധാരണക്കാരൻ’ എന്നാണ് എക്‌സ് പ്രൊഫൈലിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ബിജെപി നേതൃത്വത്തിന് നന്ദി അറിയിച്ചുകൊണ്ടുള്ള രാജിക്കത്തിൽ, വളരെ ചെറുപ്പത്തിൽ തന്നെ വലിയ ഉത്തരവാദിത്തം തന്നെ ഏൽപ്പിച്ചതിന് അദ്ദേഹം നേതൃത്വത്തെ അഭിനന്ദിച്ചു.

Story Summary

Former Tamil Nadu BJP chief K. Annamalai has resigned from the party and announced the launch of a new political movement, the ‘Annamalai Makkal Iyakkam’ (AMI). Annamalai stated that his decision stems from a desire to move beyond “cult politics” and establish an inclusive political alternative that resonates with the common people of Tamil Nadu, addressing the state’s specific needs which he believes national parties have failed to represent.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.