‘ജയിലര്‍’ റിലീസ് തീയതി പ്രഖ്യാപിച്ചു
May 5, 2023, 18:39 IST

രജനീകാന്ത് ചിത്രം ജയിലറിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു.ഓഗസ്റ്റ് 10ന് ചിത്രം ലോകമെമ്ബാടുമായി തിയറ്ററുകളിലെത്തും. റിലീസ് വിവരം പങ്കുവച്ചു കൊണ്ടുള്ള അനൗണ്‍സ്മെന്റ് വിഡിയോയും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷത്തിലാണ് രജിനികാന്ത് എത്തുന്നത്. രജനികാന്തിനൊപ്പം വിന്റേജ് ലുക്കിലെത്തുന്ന മോഹന്‍ലാലിനെ വിഡിയോയില്‍ കാണാൻ സാധിക്കും . കാമിയോ വേഷമായിരിക്കും മോഹന്‍ലാലിന്റേത് എന്നാണ് പുറത്തുവരുന്ന സൂചനകള്‍. മോഹന്‍ലാലും രജിനികാന്തും ഒരുമിക്കുന്ന ആദ്യ ചിത്രമാണിത്. ചിത്രത്തിന്റെ തിരക്കഥയും സംവിധായകന്‍ നെല്‍സന്റേത് തന്നെയാണ്. തമന്നയാണ് നായികയായി എത്തുന്നത് .