ആടിന് സ്മാരകം; 9 ലക്ഷം രൂപ ചെലവിൽ, മൂന്ന് സംസ്ഥാനങ്ങളിൽ ആരാധകരുള്ള ആട് | Goat

ആടിന്‍റെ ഉടമകളും സഹോദരന്മാരുമായ രാഘവേന്ദ്ര ഡി.കെ, മോഹൻ ഡി.കെ എന്നിവരും നാട്ടുകാരും ചേർന്നാണ് ബെല്ലുഡി കാളിക്ക് സ്മാരകം നിർമ്മിച്ചത്.
GOAT
TIMES KERALA
Updated on

കർണാടകയിലെ ഹരിഹർ താലൂക്കിലെ ബെല്ലുഡി ഗ്രാമത്തിലെ ഒരു ശില്പമുയർന്നു. 9 ലക്ഷം രൂപ ചെലവിൽ. അതും ഒരു ആടിന് വേണ്ടി. അതെ, ബെല്ലുഡി കാളി എന്നറിയപ്പെടുന്ന ഒരു ആടിന് വേണ്ടി ഒരു ശിലാ സ്മാരകം. ശിവമോഗ റോഡരികിലാണ് ഈ ശിലാ സ്മാരകം ഒരുക്കിയിരിക്കുന്നത്. ആടുകൾ തമ്മിലുള്ള പോരാട്ടങ്ങളിൽ ശ്രദ്ധേയമായ വിജയങ്ങൾ കൈവരിച്ച ബെല്ലുഡി കാളി (ബെല്ലുഡി റാം / റാം കാളി) , കർണാടകയിൽ മാത്രമല്ല, അയൽ സംസ്ഥാനങ്ങളിൽ പോലും ഏറെ പ്രശസ്തനാണ്. കനക ഗുരു പീഠത്തിന്‍റെ തലവൻ ശ്രീ നിരഞ്ജനാനന്ദപുരി സ്വാമി ജനുവരി 25 ന് സ്മാരകം ഉദ്ഘാടനം ചെയ്യും. ഈ അവസരത്തിൽ സൗജന്യ രക്തദാന ക്യാമ്പും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. (Goat)

ആടിന്‍റെ ഉടമകളും സഹോദരന്മാരുമായ രാഘവേന്ദ്ര ഡി.കെ, മോഹൻ ഡി.കെ എന്നിവരും നാട്ടുകാരും ചേർന്നാണ് ബെല്ലുഡി കാളിക്ക് സ്മാരകം നിർമ്മിച്ചത്. ഇവിടെ എല്ലാ ദിവസവും പ്രാർത്ഥനകൾ നടത്തുമെന്നും സംഘാടകർ അറിയിച്ചു. ബെല്ലുഡി കാളി നിരവധി പോരാട്ടങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഈ വിജയങ്ങളെ തുടർന്ന് ആടുകൾ തമ്മിൽ പോരാട്ടം നടക്കുന്ന കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങിൽ ബെല്ലുഡി കാളിയുടെ പേരും പ്രശസ്തിയും ഉയർത്തി. വലിയൊരു ആരാധക വൃദ്ധത്തെയും അവന്‍ സ്വന്തമാക്കി.

ബെല്ലുഡി കാളി മത്സരത്തിനുണ്ടെന്ന് അറിഞ്ഞാൽ പരാജയം ഭയന്ന് പല മത്സര ആടുകളുടെ ഉടമകളും മത്സരത്തിൽ നിന്നും പിന്മാറാറുണ്ടായിരുന്നെന്ന് നാട്ടുകാർ പറയുന്നു. കാളിയുടെ പ്രകടനം കാണാനായി ദൂരെ ദേശത്ത് നിന്ന് പോലും ആളുകൾ ബെല്ലുഡിയിലെത്തിയിരുന്നു. 2024 നവംബർ 25 -നായിരുന്നു കാളിയുടെ മരണം. പിന്നാലെ ഹിന്ദു ആചാരപ്രകാരം ആടിനെ കുഴിച്ചിട്ടു. ഈ സമയത്ത് തമിഴ്നാട്. ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും നിരവധി പേർ കാളിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനായെത്തി.

ബെല്ലുഡി കാളിയുടെ ആരാധകനായ തമിഴ്‌നാട്ടിൽ നിന്നുള്ള ശക്തി എന്ന ശിൽപി, വളരെ തുച്ഛമായ തുകയ്ക്കാണ് സ്മാരകം നിർമ്മിച്ചത്. സ്മാരകത്തിന് ചുറ്റും ആനകളുടെ കൊത്തുപണികൾ, നാല് തൂണുകൾ, തൂണുകളിൽ കൽച്ചങ്ങലകൾ, മധ്യഭാഗത്ത് കാളിയുടെ കൊത്തുപണികളുള്ള ഒരു പ്രതിമ എന്നിവ അടങ്ങിയിട്ടുണ്ട്. ഉദ്ഘാടനത്തിനായി ഏകദേശം 3 ലക്ഷം രൂപ ഉൾപ്പെടെ മൊത്തം ചെലവ് 12 ലക്ഷം രൂപയാകുമെന്ന് സഹ ഉടമ രാഘവേന്ദ്ര പറഞ്ഞു. 10 മാസം പ്രായമായപ്പോളാണ് തങ്ങൾ അതിനെ വാങ്ങിയത്. പിന്നാലെ ആടുകൾ തമ്മിലുള്ള പോരാട്ടത്തിനായി പരിശീലിപ്പിച്ചു. കാളിയുടെ പേരിൽ പലരും ശരീരത്തിൽ പച്ചകുത്തുക പോലും ചെയ്തിട്ടുണ്ടെന്നും രാഘവേന്ദ്ര കൂട്ടിച്ചേർക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com