Times Kerala

പ്രതിശ്രുധ വധുവിനെ പരിചയപ്പെടുത്തി ജയ് കൊടാക്; വധു മുൻ മിസ് ഇന്ത്യ

 
പ്രതിശ്രുധ വധുവിനെ പരിചയപ്പെടുത്തി ജയ് കൊടാക്; വധു മുൻ മിസ് ഇന്ത്യ
കൊടാക് മഹീന്ദ്ര ബാങ്കിന്റെ സ്ഥാപകനും സിഇഒയുമായ ഉദയ് കൊടാകിന്റെ മകൻ ജയ് കൊടാക് തന്റെ പ്രതിശ്രുധ വധുവിനെ ലോകത്തിന് പരിചയപ്പെടുത്തി. മുൻ മിസ് ഇന്ത്യ ആര്യ അദിഥിയാണ് ജയ് കൊടാകിന്റെ പ്രതിശ്രുധ വധു.  

‘എന്റെ പ്രതിശ്രുധ വധു യേൽ സർവകലാശാലയിൽ നിന്ന് എംബിഎ ബിരുദം പൂർത്തിയാക്കി. നിന്നെ കുറിച്ചോർത്ത് അഭിമാനം ആര്യ അതിഥി’- ഇതാണ് ജയ് കൊടാകിന്റെ ട്വീറ്റ്. 

നേരത്തെ ആര്യയും ജയും ഒത്തുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന വാർത്തകളും പുറത്ത് വന്നിരുന്നു. ഒടുവിൽ തന്റെ പങ്കാളിയെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ജയ്. 2015 ഫെമിന മിസ് ഇന്ത്യ വിജയി ആണ് ആര്യ. 

കൊളമ്പിയ സർവകലാശാലയിലെ ബിരുദധാരിയാണ് ജയ് കൊടാക്. നിലവിൽ കൊടാക് മഹീന്ദ്ര ബാങ്കിന്റെ ഡിജിറ്റൽ ഫസ്റ്റ് മൊബൈൽ ബാങ്കായ കൊടാക്811 ന്റെ വൈസ് പ്രസിഡന്റാണ് ജയ് കൊടാക്.

Related Topics

Share this story