പഞ്ചാബിൽ ഇന്‍റർനെറ്റ് നിരോധനം തിങ്കളാഴ്ച വരെ നീട്ടി

പഞ്ചാബിൽ ഇന്‍റർനെറ്റ് നിരോധനം തിങ്കളാഴ്ച വരെ നീട്ടി
അമൃത്സർ: പഞ്ചാബിൽ ഇന്‍റർനെറ്റ് നിരോധനം തിങ്കളാഴ്ച വരെ നീട്ടിയതായി പോലീസ് അറിയിച്ചു. ഖലിസ്ഥാൻ വിഘടനവാദി അമൃത്പാലിനെ പിടികൂടാനാകാത്ത സാഹചര്യത്തിലാണ് തീരുമാനം. അമൃത്പാലിന്‍റെ അനുയായികളോട് ഷാഹ്കോട്ടിലെത്തി പ്രതിഷേധിക്കാൻ വീഡിയോ സന്ദേശങ്ങൾ പ്രചരിച്ചതിനെത്തുടർന്നാണ് പഞ്ചാബിലെങ്ങും ഇന്‍റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചത്.  സംസ്ഥാനത്ത് എസ്എംഎസ് സേവനവും വിച്ഛേദിച്ചിരിക്കുകയാണ്. 

Share this story