ഇന്ത്യൻ വംശജൻ അജയ് ബാംഗ ലോകബാങ്ക് പ്രസിഡന്റ്
Updated: May 4, 2023, 07:26 IST

ന്യൂഡൽഹി: ഇന്ത്യൻ വംശജൻ അജയ് ബാംഗ ലോകബാങ്കിന്റെ അടുത്ത പ്രസിഡന്റ്. ലോകബാങ്ക് അധ്യക്ഷനായി അജയ് ബാംഗയെ എക്സിക്യൂട്ടിവ് ബോർഡ് തെരഞ്ഞെടുത്തു. യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് ബാംഗയെ നാമനിർദേശം ചെയ്തത്. ബാംഗ അടുത്ത ജൂൺ രണ്ടിന് ചുമതലയേറ്റെടുക്കും. അഞ്ച് വർഷമാണ് കാലാവധി.
ജനറൽ അറ്റ്ലാന്റിക് വൈസ് ചെയർമാനായ ബാംഗ, മാസ്റ്റർകാർഡ് പ്രസിഡന്റും സിഇഒയും ആയിരുന്നു. നെസ്ലെ, പെപ്സികോ തുടങ്ങിയ കമ്പനികളിൽ ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്.