HomeNationalകുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് തടയിടാൻ ഇന്ത്യയും?: പുതിയ നിയന്ത്രണങ്ങൾ ഉടൻ...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് തടയിടാൻ ഇന്ത്യയും?: പുതിയ നിയന്ത്രണങ്ങൾ ഉടൻ വന്നേക്കും | Social media

ന്യൂഡൽഹി: കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്താനുള്ള നീക്കവുമായി ഇന്ത്യ. ഓസ്‌ട്രേലിയയുടെ മാതൃക പിന്തുടർന്ന് രാജ്യത്തും കർശനമായ നിയമങ്ങൾ കൊണ്ടുവരുന്നതിനായി വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുമായി ചർച്ചകൾ ആരംഭിച്ചതായി അശ്വിനി വൈഷ്‌ണവ് അറിയിച്ചു. ഡൽഹിയിൽ നടക്കുന്ന ഇന്ത്യ എഐ ഇംപാക്‌ട് ഉച്ചകോടിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.(India to ban children’s social media use? New restrictions may come soon)

നിയമം നിലവിൽ വന്നാൽ മെറ്റ, എക്‌സ്, യൂട്യൂബ്, നെറ്റ്ഫ്ലിക്സ് ഉൾപ്പെടെയുള്ള എല്ലാ പ്രമുഖ പ്ലാറ്റ്‌ഫോമുകൾക്കും ഇത് ബാധകമായിരിക്കും. ഡീപ്‌ഫേക്കുകൾ ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകൾ കുട്ടികളുടെ സുരക്ഷയ്ക്ക് വലിയ വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു നീക്കം.

വിഷയത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് പാർലമെന്ററി കമ്മിറ്റി പഠനം നടത്തിവരികയാണെന്നും നിലവിലുള്ളതിനേക്കാൾ മികച്ച സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. ലോകത്ത് ആദ്യമായി 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക് ഏർപ്പെടുത്തിയ ഓസ്‌ട്രേലിയയുടെ നടപടി ആഗോളതലത്തിൽ വലിയ ചർച്ചയായിരുന്നു.

WhatsApp Channel Banner

Latest updates

അമിത് ഷായുടെ പ്രസ്താവന വേണം, അയോധ്യയിലെ കൊള്ളയിലും പ്രതിഷേധം:...

ന്യൂഡൽഹി: വിവിധ വിഷയങ്ങളിൽ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം രംഗത്തെത്തിയതോടെ പാർലമെന്റിന്റെ ഇരുസഭകളും ഇന്നും സ്തംഭിച്ചേക്കും. പ്രതിഷേധ സമരങ്ങൾക്ക് നേരെയുണ്ടായ പൊലീസ് നടപടിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിൽ പ്രസ്താവന നടത്തണമെന്ന ആവശ്യത്തിലുറച്ചു...

ഇറാൻ യുദ്ധം രൂക്ഷം: US സേനയുടെ അതിവേഗ ദീർഘദൂര...

വാഷിംഗ്ടൺ: ഇറാനുമായി മാസങ്ങളായി തുടരുന്ന യുദ്ധത്തിനിടെ അമേരിക്കൻ സൈന്യത്തിന്റെ ദീർഘദൂര പ്രഹരശേഷിയുള്ള മിസൈലുകളുടെ ആഗോള ശേഖരം വൻതോതിൽ തീരുന്നതായി റിപ്പോർട്ട്. യു.എസ് ആർമിയുടെ പ്രമുഖ ഉപരിതല മിസൈലുകളായ ATACMS, അടുത്ത തലമുറയിലെ PrSM...

ആർട്ടിക്കിൾ 370 റദ്ദാക്കിയതിൻ്റെ ഏഴാം വാർഷികം: ജമ്മു കശ്മീരിൽ...

ശ്രീനഗർ: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ ഏഴാം വാർഷികത്തോടനുബന്ധിച്ച് ജമ്മു കശ്മീരിൽ സുരക്ഷാ സേന അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. സുരക്ഷ മുൻനിർത്തി അതിർത്തി മേഖലകളിലും കശ്മീർ താഴ്‌വരയിലും പരിശോധനകളും പട്രോളിംഗും ശക്തമാക്കി. പുൽവാമ,...

നീറ്റ് സമരത്തിന് ശേഷം നിർണായക നീക്കവുമായി CJP: മഹാരാഷ്ട്രയിൽ...

ഛത്രപതി സംബാജി നഗർ: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ ജന്തർമന്തർ സമരത്തിന് ശേഷം കോക്രോച്ച് ജനതാ പാർട്ടി (CJP) ഭാവി പരിപാടികൾ തീരുമാനിക്കുന്നതിനായുള്ള നിർണായക യോഗത്തിന് മഹാരാഷ്ട്രയിൽ തുടക്കമാകും. പാർട്ടിയുടെ സ്ഥാപകനായ അഭിജിത്ത് ദീപ്കെയുടെ...

മഴ കനക്കുന്നു: സംസ്ഥാനത്ത് 10 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ...

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തി 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച (05-08-2026) ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം ഒഴികെയുള്ള ഇടുക്കി,...

DON'T MISS

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

കാമുകനുമായി തർക്കം, പിന്നാലെ 18-ാം നിലയിൽ നിന്ന് എടുത്തുചാടി;...

ബീജിങ്: കാമുകനുമായുള്ള രൂക്ഷമായ തർക്കത്തിന് പിന്നാലെ 18-ാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ചാടിയ 20 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം ചൈനയിൽ ചർച്ചയാകുന്നു (Woman Survives 18th Floor Fall). കിഴക്കൻ ചൈനയിലെ...

പുതിയ വിമാനത്താവളത്തിൽ ‘പിക്‌നിക്’; എഎസ്ആർ എയർപോർട്ടിലെ ഫൗണ്ടനിൽ ഇറങ്ങി...

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ പുതുതായി ഉദ്ഘാടനം ചെയ്ത അല്ലൂരി സീതാരാമ രാജു (ASR) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില സന്ദർശകരുടെ പെരുമാറ്റം വിവാദമായി. വിമാനത്താവളത്തിലെ അലങ്കാര ഫൗണ്ടനുകളിൽ ഇറങ്ങി കളിക്കുന്നതും ലാൻഡ്‌സ്‌കേപ്പിൽ നട്ടിരുന്ന ചെടികൾ പറിച്ചെടുക്കുന്നതുമായ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...