അമിതവേഗത്തിലെത്തിയ ബിഎംഡബ്ല്യൂ കാര്‍ ഇടിച്ചു; ഡൽഹിയിൽ യുവാവിന് ദാരുണാന്ത്യം

ഡല്‍ഹി: മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ അമിത വേഗത്തിൽ പാഞ്ഞെത്തിയ ബിഎംഡബ്ല്യൂ കാര്‍ ഇടിച്ച് 36 കാരന്‍ മരിച്ചു. പലചരക്കുകട നടത്തുന്ന അജയ് ഗുപ്തയാണ് അപകടത്തിൽ മരിച്ചത്. കാര്‍ ഉടമയായ 28 കാരിയെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടു.
കഴിഞ്ഞ ദിവസം മോട്ടി ബാഗില്‍ മെട്രോ സ്‌റ്റേഷന് സമീപമായിരുന്നു സംഭവം. ആശുപത്രിയില്‍ നിന്ന് മരുന്ന് വാങ്ങി ഇരുചക്ര വാഹനത്തില്‍ വീട്ടിലേക്ക് പോകുന്നതിനിടെ അമിത വേഗത്തിലെത്തിയ ബിഎംഡബ്ല്യൂ കാര്‍ യുവാവിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
കാര്‍ ആദ്യം ജനറേറ്ററാണ് യുവതി ഇടിച്ചുതെറിപ്പിച്ചതെന്നും പോലീസ് പറയുന്നു. തുടര്‍ന്നാണ് ബൈക്കിലെത്തിയ അജയ് ഗുപ്തയെ ഇടിച്ചുതെറിപ്പിച്ചത്. ഇടിയില്‍ ഗുരുതരമായി പരിക്കേറ്റ അജയ് ഗുപ്തയെയും യുവതിയെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഗുരുതര പേരുകളുള്ള അജയ് ഗുപ്തയെ രക്ഷിക്കാനായില്ലെന്ന് പോലീസ് വ്യക്തമാക്കി. ഗതാഗത നിയമം ലംഘിച്ച് വാഹനം ഓടിക്കല്‍ അടക്കം വിവിധ വകുപ്പുകള്‍ ചുമത്തി യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്.