പാക് ചാരവൃത്തി: 2 കശ്മീർ സ്വദേശികൾ കൂടി പിടിയിൽ | Spy

അരുണാചലിലാണ് സംഭവം നടന്നത്
Pakistan spy work, 2 more Kashmiris arrested
Updated on

ന്യൂഡൽഹി : അരുണാചൽ പ്രദേശിലെ അതീവ തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി പാകിസ്ഥാന് കൈമാറിയ കേസിൽ രണ്ട് പേർ കൂടി പിടിയിലായി. ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിൽ നിന്നുള്ള ഐജാസ് അഹമ്മദ് ഭട്ട്, ബഷീർ അഹമ്മജ് ഗനായി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ ഈ ചാരവൃത്തിക്കേസിൽ പിടിയിലായവരുടെ എണ്ണം അഞ്ചായി.(Pakistan spy work, 2 more Kashmiris arrested)

ഡിസംബർ 18-നാണ് ഇവരെ കുപ്‌വാരയിൽ നിന്ന് പോലീസ് പിടികൂടിയത്. തുടർന്ന് ഇവരെ അരുണാചൽ പ്രദേശിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു വരികയാണ്. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. നവംബർ 21-ന് കുപ്‌വാര സ്വദേശികളായ നസീർ അഹമ്മദ് മാലിക്, സാബിർ അഹമ്മദ് മിർ എന്നിവരെ പിടികൂടിയതോടെയാണ് ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്.

ഇവരെ ചോദ്യം ചെയ്തതിന് പിന്നാലെ ഷബീർ അഹമ്മദ് ഖാൻ എന്നയാളെ ഇറ്റാനഗറിൽ വെച്ച് അറസ്റ്റ് ചെയ്തിരുന്നു. അതിർത്തി പങ്കിടുന്ന അരുണാചലിലെ സൈനിക വിന്യാസം, തന്ത്രപ്രധാന നിർമ്മാണങ്ങൾ എന്നിവയുടെ വിവരങ്ങളാണ് സംഘം ചോർത്തിയതെന്നാണ് പ്രാഥമിക നിഗമനം.

Related Stories

No stories found.
Times Kerala
timeskerala.com