'ഇന്ത്യൻ താരങ്ങളുടെ മോശം പെരുമാറ്റത്തിനെതിരെ ICCക്ക് പരാതി നൽകും': മൊഹ്സിൻ നഖ്‌വി | ICC

മാന്യത വിട്ടുള്ള പെരുമാറ്റം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു
Will file complaint with ICC against Indian players' misbehavior, says Mohsin Naqvi
Updated on

ന്യൂഡൽഹി : അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിനിടെ ഇന്ത്യൻ താരങ്ങൾ മോശമായി പെരുമാറിയെന്ന് ആരോപിച്ച് പാക് ക്രിക്കറ്റ് ബോർഡ് രംഗത്ത്. ഇന്ത്യൻ താരങ്ങളുടെ പെരുമാറ്റത്തിനെതിരെ ഐസിസിക്ക് ഔദ്യോഗികമായി പരാതി നൽകുമെന്ന് പിസിബി ചെയർമാനും പാക് ആഭ്യന്തര മന്ത്രിയുമായ മൊഹ്സിൻ നഖ്‌വി വ്യക്തമാക്കി.(Will file complaint with ICC against Indian players' misbehavior, says Mohsin Naqvi)

മത്സരത്തിൽ ഇന്ത്യൻ താരങ്ങൾ കാണിച്ച പെരുമാറ്റം ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കാത്തതായിരുന്നുവെന്ന് സർഫറാസ് അഹമ്മദ് നേരത്തെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കടുത്ത നിലപാടുമായി മൊഹ്സിൻ നഖ്‌വി രംഗത്തെത്തിയത്. മാധ്യമങ്ങളെ കണ്ടപ്പോഴാണ് നഖ്‌വി തന്റെ നിലപാട് വ്യക്തമാക്കിയത്.

ഇന്ത്യൻ താരങ്ങളുടെ പെരുമാറ്റത്തിലെ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി ഐസിസിക്ക് ഉടൻ പരാതി നൽകും. രാഷ്ട്രീയത്തെയും കളിയെയും രണ്ടായി തന്നെ കാണണം. എന്നാൽ കളിസ്ഥലത്തെ മാന്യത വിട്ടുള്ള പെരുമാറ്റം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സരത്തിനിടെ ഇരുടീമിലെയും താരങ്ങൾ തമ്മിൽ വാഗ്വാദങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com