ന്യൂഡൽഹി: ബംഗ്ലാദേശിൽ തുടരുന്ന കലാപങ്ങൾക്കിടെ ന്യൂനപക്ഷങ്ങൾക്കും ഹൈന്ദവർക്കും നേരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം. ദീപു ചന്ദ്രദാസ് എന്ന യുവാവിനെ ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ചാണ് വിശ്വഹിന്ദു പരിഷത്ത് (VHP) ഉൾപ്പെടെയുള്ള വിവിധ സംഘടനകൾ തെരുവിലിറങ്ങിയത്.(Massive protest in front of Bangladesh High Commission in Delhi)
ബംഗ്ലാദേശിൽ ഹൈന്ദവ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന ആസൂത്രിത ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണം. കലാപകാരികൾ ലക്ഷ്യമിടുന്ന ആരാധനാലയങ്ങൾക്കും വീടുകൾക്കും സർക്കാർ സംരക്ഷണം നൽകണം. ദീപു ചന്ദ്രദാസിന്റെ കൊലപാതകത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം.
നയതന്ത്ര തലത്തിലും ബന്ധം വഷളാകുന്ന സാഹചര്യത്തിൽ വിസ സേവനങ്ങളിൽ വലിയ അനിശ്ചിതത്വം നിലനിൽക്കുകയാണ്. ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷൻ കോൺസുലർ, വിസ സേവനങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു. നേരത്തെ ചിറ്റഗോങ്ങിലെ വിസ അപേക്ഷാ കേന്ദ്രത്തിന് (IVAC) നേരെ ആക്രമണമുണ്ടായതിനെത്തുടർന്ന് ഇന്ത്യ അവിടുത്തെ പ്രവർത്തനങ്ങൾ നിർത്തിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡൽഹിയിലെ നടപടി.