HomeNationalഗുഡ്ഗാമിൽ അമ്മയുമായുള്ള രണ്ടാം വിവാഹത്തെച്ചൊല്ലിയുള്ള തർക്കം; രണ്ടച്ഛനെ മകൻ കൊലപ്പെടുത്തി, പ്രതി...

ഗുഡ്ഗാമിൽ അമ്മയുമായുള്ള രണ്ടാം വിവാഹത്തെച്ചൊല്ലിയുള്ള തർക്കം; രണ്ടച്ഛനെ മകൻ കൊലപ്പെടുത്തി, പ്രതി ഒളിവിൽ | Gurugram Stepfather Murder

ഗുഡ്‌ഗാവ്: ഗുഡ്ഗാമിലെ പട്ടൗഡി മേഖലയിൽ അമ്മയുടെ രണ്ടാം വിവാഹത്തെച്ചൊല്ലിയുള്ള പകയിൽ രണ്ടച്ഛനെ മകൻ കൊലപ്പെടുത്തി. ഉത്തർപ്രദേശ് സ്വദേശിയായ മനോജ് (49) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി ശിവം എന്ന ശിവയ്ക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. (Gurugram Stepfather Murder)

ഏകദേശം 13 വർഷങ്ങൾക്ക് മുൻപാണ് മനോജ് ശിവയുടെ അമ്മയെ വിവാഹം കഴിക്കുന്നത്. എന്നാൽ ഈ വിവാഹബന്ധം അംഗീകരിക്കാൻ ശിവം തയ്യാറായിരുന്നില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ നിരന്തരം തർക്കങ്ങൾ പതിവായിരുന്നു. തിങ്കളാഴ്ച രാത്രി ഇരുവരും തമ്മിൽ വീണ്ടും രൂക്ഷമായ വാഗ്വാദം ഉണ്ടാവുകയും, ഇതിനിടെ ശിവം കയ്യിലുണ്ടായിരുന്ന മൺവെട്ടി ഉപയോഗിച്ച് മനോജിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ മനോജ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

മനോജിന്റെ ബന്ധുവായ പ്രേംപാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പട്ടൗഡി പോലീസ് സ്റ്റേഷനിൽ കൊലപാതക കുറ്റത്തിന് കേസെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പ്രതിക്കായി വിവിധ ഇടങ്ങളിൽ പോലീസ് റെയ്ഡ് നടത്തിവരികയാണെന്നും ഉടൻ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Summary: A 49-year-old man named Manoj was brutally murdered by his stepson, Shivam, in Pataudi, Gurugram, following a long-standing dispute over Manoj’s marriage to Shivam’s mother 13 years ago. The accused allegedly attacked the victim with a mattock during a heated argument on Monday night and fled the scene. Police have registered a murder case and are currently conducting raids to apprehend the suspect.

WhatsApp Channel Banner

Latest updates

ഹൈദരാബാദിൽ നിന്ന് ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെ ഭക്ഷ്യവിഷബാധ; മൂന്ന് ബ്രിട്ടീഷ്...

ഹൈദരാബാദിൽ നിന്ന് ലണ്ടൻ ഹീത്രു വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയർവേസ് (BA276) വിമാനത്തിലെ മൂന്ന് പൈലറ്റുമാർക്കും പറക്കുന്നതിനിടയിൽ ഭക്ഷ്യവിഷബാധയേറ്റതായി സംശയം (British Airways Pilots Fall Ill After Hyderabad Stopover). ഹൈദരാബാദിൽ...

തെലങ്കാനയിൽ സർക്കാർ എഞ്ചിനീയറുടെ വീട്ടിൽ ACB റെയ്ഡ്: 150...

ഹൈദരാബാദ്: തെലങ്കാനയിൽ സർവീസ് ഉദ്യോഗസ്ഥന്റെ അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് ആന്റി കറപ്ഷൻ ബ്യൂറോ (ACB) നടത്തിയ തെരച്ചിലിൽ വൻ സ്വത്ത് ശേഖരം കണ്ടെത്തി. തെലങ്കാന റിന്യൂവബിൾ എനർജി ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഡിവിഷണൽ എഞ്ചിനീയർ...

റോബർട്ട് ലെവൻഡോവ്സ്കിയുടെ അരങ്ങേറ്റ മത്സരത്തിൽ ചിക്കാഗോ ഫയറിനെ വീഴ്ത്തി...

ലയണൽ മെസിയില്ലാതെ ഇറങ്ങിയ ഇന്റർ മയാമിക്ക് എം.എൽ.എസിലെ (MLS) പുതിയ മത്സരത്തിൽ തകർപ്പൻ വിജയം. ലൂയിസ് സുവാരസിന്റെ ഇരട്ട ഗോളുകളുടെയും അവസാന നിമിഷം ഗോൾ നേടിയ പ്രെസ്റ്റൺ പ്ലാംബെക്കിന്റെയും മികവിൽ ചിക്കാഗോ ഫയറിനെ...

‘വികസനത്തിന് നേതൃത്വം നൽകണമെന്ന് ആഗ്രഹം’;പാക് അധീന കശ്മീർ പ്രധാനമന്ത്രിയാകാൻ...

പാക് അധീന കശ്മീരിന്റെ പ്രധാനമന്ത്രിയാകാൻ താൽപ്പര്യമുണ്ടെന്ന് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ മുസ്ലിം ലീഗ്-നവാസ് തലവനുമായ നവാസ് ഷെരീഫ്. മുസ്ഫറാബാദിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്...

CJP പ്രക്ഷോഭം: ഡൽഹിയിൽ രാജീവ് ചൗക്ക് ഉൾപ്പെടെ 16...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോർച്ചയ്ക്കെതിരെ ഡൽഹി ജന്തർമന്തറിൽ കോക്റോച്ച് ജനതാ പാർട്ടി (CJP) നടത്തുന്ന സമരം കൂടുതൽ കനത്തതോടെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി തലസ്ഥാനത്തെ 16 പ്രധാന മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു. രാജീവ്...

DON'T MISS

ദക്ഷിണ കൊറിയയിലെ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ ഉറുമ്പുകളെ വിഭവങ്ങളിൽ...

ദക്ഷിണ കൊറിയയിലെ സിയോളിലുള്ള പ്രശസ്തമായ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ വിഭവങ്ങളിൽ ഉറുമ്പുകളെ ഉപയോഗിച്ച സംഭവത്തിൽ ഉടമയ്ക്ക് ഒരു വർഷം തടവും 20 ദക്ഷിണ കൊറിയൻ വോൺ പിഴയും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ. രാജ്യത്തെ കർശനമായ...

ചൂടിനെ ചെറുക്കാൻ പുരുഷന്മാർക്ക് ഷോർട്സ് ധരിച്ച് ഓഫീസിലെത്താം; ടോക്കിയോ...

കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് പുരുഷ ജീവനക്കാർക്ക് ജോലിസ്ഥലത്ത് ഷോർട്ട്സ് ധരിക്കാൻ അനുമതി നൽകിയ നടപടിയിൽ വ്യാപക ചർച്ച. ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കിയോ ഗവർണർ യൂരികോകോയികെയുടെ നേതൃത്വത്തിലുള്ള 'ടോക്കിയോ കൂൾ ബിസ്'...

മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം...

ബെയ്ജിങ്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം വരെ വ്യാജമായി സൃഷ്ടിച്ച ചൈനക്കാരന്റെ തന്ത്രം ഒടുവിൽ പൊലീസിന് മുന്നിൽ പൊളിഞ്ഞു. ഹെനാൻ പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....