രാജസ്ഥാനിൽ ലിഥിയം ശേഖരം കണ്ടെത്തിയെന്ന റിപ്പോർട്ടുകൾ തള്ളി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ
May 10, 2023, 08:48 IST

രാജസ്ഥാനിൽ ലിഥിയം ശേഖരം കണ്ടെത്തിയെന്ന റിപ്പോർട്ടുകൾ തള്ളി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ). അടിസ്ഥാനരഹിതമായ റിപ്പോർട്ടുകളാണ് ഇതെന്ന് ജിഎസ്ഐ പറഞ്ഞു. രാജസ്ഥാനിലെ നാഗ്പൂരിലുള്ള ദെഗാനയിൽ ലിഥിയം ശേഖരം കണ്ടെത്തിയെന്നായിരുന്നു എൻഡിടിവി റിപ്പോർട്ട് ചെയ്തത്.
രാജസ്ഥാനിലെ നാഗ്പൂർ ജില്ലയിലുള്ള ദെഗാനയിൽ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വൻ തോതിലുള്ള ലിഥിയം ശേഖരം കണ്ടെത്തിയെന്ന് വിവിധ വാർത്താമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് പൂർണമായും അടിസ്ഥാരഹിതവും തെറ്റിദ്ധാരണാജനകവുമാണെന്നും ജിഎസ്ഐ പ്രാദേശിക ആസ്ഥാനമോ ദേശീയ ആസ്ഥാനമോ ഇക്കാര്യം അറിയിച്ചിട്ടില്ലെന്നും ജിഎസ്ഐ അറിയിച്ചു.
