Times Kerala

യു.പിയിൽ നാലു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി പാടത്ത് ഉപേക്ഷിച്ചു; രണ്ടുപേർ അറസ്റ്റിൽ

 
യു.പിയിൽ നാലു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി പാടത്ത് ഉപേക്ഷിച്ചു; രണ്ടുപേർ അറസ്റ്റിൽ

ലഖ്നോ: ഉത്തർപ്രദേശിലെ ഫാറൂഖാബാദിൽ നാലുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പാടത്ത് ഉപേക്ഷിച്ചു.  സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

വീടിനു പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെയാണ് തട്ടികൊണ്ടുപോയത്. കുട്ടിയെ കാണാതായതിനെ തുടർന്ന്  വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് സമീപത്തെ പാടത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്. പാടത്ത് നായകൾ കൂട്ടമായി നിൽക്കുന്നത് കണ്ടാണ് കുടുംബാംഗങ്ങളും സമീപവാസികളും അവിടെയെത്തിയത്. അവിടെ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.  

സംഭവത്തിൽ ഒരാളെ സംശയമുണ്ടെന്ന് കുടുംബം പൊലീസിനോട് പറഞ്ഞു. ​ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. കുട്ടിക്ക് ഒറ്റക്ക് കളിക്കുന്നത് കണ്ടപ്പോൾ മറ്റൊരാളുടെ സഹായത്തോടെ സമീപത്തെ പാടത്തേക്ക് ​കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും അതിനു ശേഷം കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം പാടത്ത് തന്നെ ഉപേക്ഷിച്ചെന്നും  പ്രതി പറഞ്ഞു.

Related Topics

Share this story