Times Kerala

മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി അശോക് ചവാന്‍ കോണ്‍ഗ്രസ് വിട്ടു

 
മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി അശോക് ചവാന്‍ കോണ്‍ഗ്രസ് വിട്ടു

മുംബൈ: മഹാരാഷ്ട്രയിൽ കോൺഗ്രസിന് വൻ തിരിച്ചടി. കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ അശോക് ചവാൻ കോൺഗ്രസ് പാർട്ടി വിട്ടു. എം.എൽ.എ സ്ഥാനം രാജിവെച്ചു. ചവാൻ ബി.ജെ.പിയിൽ ചേര്‍ന്നേക്കുമെന്ന അഭ്യുഹങ്ങളും പുറത്തുവരുന്നുണ്ട്.

മഹാരാഷ്ട്രയിലെ മുൻ കോൺ​ഗ്രസ് നേതാവ് മിലിന്ദ് ദേവ്‌റ ബിജെപിയിലേക്ക് ചേക്കേറി ഒരു മാസത്തിനകത്താണ് രണ്ടാമതൊരു നേതാവ് കൂടി പാർട്ടി വിടുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കോൺഗ്രസിന് കനത്ത പ്രഹരമാണിത്. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിൽ വലിയ സ്വാധീനമുള്ള രാഷ്ട്രീയ നേതാവ് കൂടിയായിരുന്നു അശോക് ചവാൻ.

മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി ശങ്കർറാവു ചവാന്‍റെ മകനാണ് അശോക് ചവാൻ. മഹാരാഷ്‌ട്രയിലെ കോൺഗ്രസ് നേതൃത്വത്തിനിടയിൽ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളാണ് അശോക് ചവാൻ. 2008 ഡിസംബർ 8 മുതൽ 2010 നവംബർ 9 വരെയാണ് അശോക് ചവാൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചത്. 

Related Topics

Share this story