Times Kerala

 മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗം ഇന്ന്

 
 മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗം ഇന്ന്
 ന്യൂഡല്‍ഹി: ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗം ഇന്ന് ചേരും. ഇന്ന് വൈകിട്ട് അഞ്ചു മണിക്കാണ് യോഗം ചേരുക. മന്ത്രിമാരുടെ വകുപ്പുകള്‍ ഉടന്‍ പ്രഖ്യാപിക്കുമെങ്കിലും നിന്നുള്ള സുരേഷ് ഗോപിക്കും ജോര്‍ജ് കുര്യനും ഏതു വകുപ്പുകള്‍ ലഭിക്കും എന്ന കാര്യത്തില്‍ കേരളം ആകാംക്ഷയിലാണ്. അതേസമയം, തന്നെ സ്വതന്ത്രമായി പറക്കാന്‍ അനുവദിക്കുമെന്നാണ് കരുതുന്നത് എന്നായിരുന്നു സത്യപ്രതിജ്ഞക്കു ശേഷം സുരേഷ് ഗോപിയുടെ പ്രതികരണം. സഹമന്ത്രിസ്ഥാനം മാത്രം ലഭിച്ചതില്‍ സുരേഷ് ഗോപിക്ക് അതൃപ്തിയുണ്ടെന്ന വിവരവും ഇപ്പോൾ പുറത്തുവരുന്നുണ്ട്. അതേസമയം, ആഭ്യന്തരം, ധനം, പ്രതിരോധം, വിദേശകാര്യം എന്നീ സുപ്രധാന നാല് വകുപ്പുകളും വിദ്യാഭ്യാസം സാംസ്‌കാരികം എന്നീ വകുപ്പുകളും ബി ജെ പി തന്നെ കൈവശം വക്കുമെന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്. ടിഡി പി യും ജെ ഡി യുവും റെയില്‍വേക്ക് വേണ്ടി അവകാശവാദം ഉന്നയിച്ചെങ്കിലും വിട്ടു നല്‍കുന്നതില്‍ പാര്‍ട്ടിക്കു താല്‍പര്യമില്ല.

Related Topics

Share this story