ഈ ക്ഷേത്രത്തിന് പറയാനുള്ളത് ചോര മരവിക്കുന്ന കഥകൾ: 600 വർഷത്തോളം പഴക്കമുള്ള, ഭയപ്പെടുത്തുന്ന നരബലിയുടെ ചരിത്രം ഉറങ്ങുന്ന ക്ഷേത്രം; അറിയാം നർതിയാങ് ദുർഗ്ഗാ ദേവി ക്ഷേത്രത്തെ കുറിച്ച് | Nartiang Durga Temple

ജയന്തിയയിലെ മറ്റു ക്ഷേത്രങ്ങളിലെ പരമ്പരാഗതമായ ആചാരങ്ങളിൽ നിന്നും വ്യത്യസ്തമായി ഹൈന്ദവ ഖാസി പാരമ്പര്യങ്ങളുടെ സമ്മിശ്രമായാണ് ഇവിടുത്തെ ആചാരങ്ങൾ
Nartiang Durga Temple
Updated on

മേഘാലയയിലെ ജയന്തിയ കുന്നുകളുടെ പടിഞ്ഞാറ്‌, ആകാശവും ഭൂമിയും ഒരു പോലെ തഴുകി ഉണർത്തുന്ന ഒരിടമുണ്ട്. അവിടെ ദേവി ദേവന്മാരുടെയും, മനുഷ്യൻ്റെയും, മനുഷ്യ രക്തത്തിൻ്റെയും കഥകൾ ഉറങ്ങുന്നൊരു  ദേവി ക്ഷേത്രമുണ്ട്. നർതിയാങ് ദുർഗ്ഗാ ദേവി ക്ഷേത്രം (Nartiang Durga Temple). 600 വർഷത്തിലേറെ പഴക്കമുള്ള ഈ ക്ഷേത്രം തികച്ചും കാഴ്ച്ചകളുടെയും കഥകളുടയും കലവറ തന്നെയാണ്. ഈ ദുർഗ്ഗാ ക്ഷേത്രത്തിനു ചുറ്റും ഉറങ്ങി കിടക്കുന്ന കഥകൾ ഏറെയാണ്. ആരെയും വീർപ്പുമുട്ടിക്കുന്ന നരബലിയുടെ കഥയും അക്കൂട്ടത്തിലുണ്ട്. ജയന്തിയാ സാമ്രാജ്യത്തിൻ്റെ കാലഘട്ടം മുതൽ ബ്രിട്ടീഷ് ഭരണത്തിന് മുൻപ് വരെയും തുടച്ചയായി നരബലി അനുഷ്ടാനം നടത്തിവരുകയായിരുന്നു ഇവിടെ എന്നും പറയപ്പെടുന്നു.

മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെ ജയന്തിയ ഹിൽസ് ജില്ലയിലാണ് നർതിയാങ് ദുർഗ്ഗാ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിൻ്റെ തനതായ വസ്തു വിദ്യ ആരെയും ആകർഷിക്കും. ഈ ക്ഷേത്രം പ്രദേശത്തിൻ്റെ സമ്പന്നമായ പൈതൃകത്തെയും സാംസ്‌കാരിക വൈവിധ്യത്തെയും പ്രതിഫലിപ്പിക്കുന്നു. ഹൈന്ദവ മത വിശ്വാസ പ്രകാരം സതീ ദേവിയുടെ അൻപതിയൊന്ന് ശക്തിപീഠങ്ങളിൽ ഒന്ന് ഇവിടയാണ് എന്നാണ് വിശ്വാസം. എങ്കിൽ പിന്നെ എങ്ങനെയാണ് ഒരു ദേവി ക്ഷേത്രത്തിൽ നരബലി പോലെയുള്ള കൊടിയ ആചാരങ്ങൾ നടന്നിരുന്നത് എന്ന ചോദ്യം സ്വാഭാവികമായി ആർക്കും തോന്നിയേക്കാം.

പതിനഞ്ചാം നൂറ്റാണ്ടിൽ രൂപം കൊണ്ട രാജ്യമാണ് ജയന്തിയാ. ദുർഗ്ഗാ ദേവിയുടെ അവതാരമായ ജയന്തേശ്വരിയുടെ നാമത്തിൽ നിന്നാണ് ജയന്തിയാ എന്ന് പേര് രാജ്യത്തിന് ലഭിച്ചത് എന്നാണ് വിശ്വാസം.1565 നൂറ്റാണ്ടിലാണ് രാജാവായ ധൻ മണിക്കാണ് ക്ഷേത്രം പണികഴിപ്പിക്കുന്നത്. എന്തു കൊണ്ട് ഇങ്ങനെ ഒരു ക്ഷേത്രം പണിതു എന്നതിന് പിന്നിൽ ഒരു കഥയുണ്ട്. ഒരു രാത്രി നിദ്രയിലായിരുന്ന രാജാവിൻ്റെ, സ്വപ്നത്തിൽ ദേവി പ്രത്യക്ഷപ്പെടുകയും സ്ഥലത്തിൻ്റെ പ്രാധാന്യം അറിയിക്കുകയും, തൻ്റെ ബഹുമാനാർത്ഥം ഒരു ക്ഷേത്രം നിർമ്മിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതേത്തുടർന്നാണ് നർതിയാങ്ങിലെ ജയന്തേശ്വരി ക്ഷേത്രം സ്ഥാപിക്കപ്പെട്ടത്. അൻപത്തിയൊന്നു ശക്തി പീഠങ്ങളിൽ വളരെ പ്രാധാന്യമുള്ള ദേവിയുടെ ഇരിപ്പിടമായി ഇവിടം കാണാക്കപ്പെടുന്നു.

ശക്തിപീഠങ്ങൾ

ദക്ഷയാഗത്തിൻ്റെയും സതീ ദേവിയുടെ സ്വയം യാഗപീഠത്തിൽ ദഹിച്ചതിൻ്റെയും പുരാണങ്ങളിൽ നിന്നാണ് ശക്തിപീഠങ്ങൾ ഉടലെടുത്തത്. ശിവൻ സതീ ദേവിയുടെ മൃതദേഹം വഹിച്ചു കണ്ടു പോകുന്ന വേളയിൽ, മൃതശരീരം 51 കക്ഷണങ്ങളായി ചിതറി വീണു.ദേവിയുടെ ഓരോ അംശങ്ങൾ വീണയിടം പുണ്യ പുരാതന ഇടങ്ങളായി അറിയപ്പെട്ടു . ജയന്തിയാ കുന്നുകളിലെ നർതിയാങ്ങിൽ ദേവിയുടെ ഇടത് തുട വീണതായി വിശ്വസിക്കപ്പെടുന്നു. അതിനാൽ ദേവി ജയന്തേശ്വരി എന്ന് അറിയപ്പെടുന്നു.

ജയന്തിയയിലെ മറ്റു ക്ഷേത്രങ്ങളിലെ പരമ്പരാഗതമായ ആചാരങ്ങളിൽ നിന്നും വ്യത്യസ്തമായി ഹൈന്ദവ ഖാസി പാരമ്പര്യങ്ങളുടെ സമ്മിശ്രമായാണ് ഇവിടുത്തെ ആചാരങ്ങൾ. ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സാവമാണ് ദുർഗ്ഗാപൂജ. പൂജാവേളയിൽ വാഴയെ ദേവിരൂപമായി കണക്കിലെടുത്തു അണിയിച്ചൊരുക്കുന്നു. നാലുദിവസത്തെ ആഘോഷത്തിനൊടുവിൽ ദേവി രൂപമായി അണിയിച്ചൊരുക്കിയ വാഴയെ മൈൻ്റു നദിയിൽ നിമജ്ജനം ചെയ്യുന്നു.

മനുഷ്യ ത്യാഗത്തിൻ്റെ കഥ

സാംസ്‌കാരികവും സാമൂഹികവും മതപരമായ പല കാരണങ്ങളും കൊണ്ട് മനുഷ്യൻ്റെ തല അറുത്ത ദേവിക്ക് കാഴചവയ്ക്കണ്ടി വന്നു എന്നാണ് പറയപ്പെടുന്നത്. നർതിയാങ്ങിൽ മനുഷ്യ ബലി പല രീതിയിലായിരുന്നു. അശ്വമേധയാഗം പോലെ സമ്പൽസമൃദ്ധിക്കു വേണ്ടി,ദേവി പ്രീതിക്കായി, ശിക്ഷാർഹമായ ബലി, പ്രകൃതിക്കും മനുഷ്യനുമിടയിൽ ഒരുമയ്ക്കായി എന്നിങ്ങനെയായിരുന്നു അവ. ആചാരം എന്നതിനും അപ്പുറമായി ഭരണവളർച്ചയ്ക്കും, സാമൂഹികഘടന നിലനിർത്തുന്നതിനും കൂടി വേണ്ടിയായിരുന്നു നര ബലി അനിവാര്യമാക്കി തീർത്തത്. ഭരണാധികാരികൾക്ക് ജനങ്ങൾക്കുളിൽ ഭയത്തെ നിറയ്ക്കുവാനും വേണ്ടി കൂടിയായിരുന്നു ഇത്. ക്ഷേത്രത്തിൻ്റെതായ ആചാരാനുഷ്ടാങ്ങൾക്കും അപ്പുറത്തെക്ക് നര ബലി ശത്രുവിനെയും ശത്രുരാജ്യങ്ങളെ ഭയപെടുത്തുക എന്നതും കൂടി ഉദ്ദേശിച്ചുള്ളതായിരുന്നു. മറ്റുരാജ്യങ്ങളിലെ തടവ് പുള്ളികളെ, മറ്റുഗോത്ര വംശത്തിൽ നിന്നും പിടികൂടിയവരെ,അടിമകളെ, അശുദ്ധമായി കരുതപ്പെട്ടിരുന്നവരെയൊക്കെയാണ് ഇവിടെ ബലി നൽകിയിരുന്നത്. പിന്നെ ചില മനുഷ്യർ സ്വയം ബലി നൽകുവാൻ തയ്യാറായിരുന്നതായും പറയപ്പെടുന്നു .

നൂറ്റാണ്ടുകൾ നിണ്ടു നിന്ന ഇത്തരം ദുരാചാരങ്ങൾ അന്ത്യം കുറിക്കുന്നത് ബ്രിട്ടീഷുകാരുടെ വരവോടു കൂടിയാണ്.1835 -ൽ ബ്രിട്ടീഷ് ജയന്തിയ രാജ്യം കീഴടക്കുന്നു, അതു വരെ അവിടെ നിലനിന്നിരുന്ന് എല്ലാത്തരം ദുരാചാരങ്ങളും അവസാനിപ്പിക്കുന്നു.19-ആം നൂറ്റാണ്ടിൻ്റെ തുടക്കമാകുമ്പോഴേക്കും നർതിയാങ് ദേവി ക്ഷേത്രത്തിൻ്റെ ദുരാചാരങ്ങൾ കഥകൾ മാത്രമായി അവശേഷിച്ചു. നർതിയാങ് ദുർഗ്ഗാ ക്ഷേത്രത്തിൽ നടത്തിയ ഖനനത്തിൽ മനുഷ്യാവശിഷ്ടങ്ങൾ, അതുല്യമായ പുരാവസ്തുക്കൾ, ശിൽപങ്ങൾ എന്നിവയുടെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രത്തിൻ്റെ വാസ്തുവിദ്യ പുരാതന ഇന്ത്യൻ സംസ്കാരങ്ങളിലേക്കും പാരമ്പര്യങ്ങളിലേക്കും വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകുന്നു.

നർന്തയാങ് ദുർഗ്ഗാ ക്ഷേത്രത്തിൽ നരബലി നടത്തിയിരുന്നതായി നിരവധി രേഖാമൂലമുള്ള രേഖകളും സാക്ഷ്യപ്പെടുത്തുന്നു. വംഗല ലിഖിതം (1350 CE), ജയന്തി രാജ് വംശാവലി (15-ആം നൂറ്റാണ്ട്), ഐൻ-ഇ-അക്ബരി (1590 CE), ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ രേഖകൾ (18-19 നൂറ്റാണ്ടുകൾ) എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിൻ്റെ ചെറിയ ഏട് മാത്രമാണ് നർന്തിയാങ് ദുർഗ്ഗാ ക്ഷേത്രം. നരബലി സമ്പ്രദായം കേൾവിക്കാരിൽ അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെങ്കിലും, പുരാതന പാരമ്പര്യങ്ങളിലേക്കും സാംസ്കാരിക മാനദണ്ഡങ്ങളിലേക്കുമുള്ള ഒരു വാതിൽകൂടിയാണ് ഇവ. ഇപ്പോൾ ഈ പഴയ ക്ഷേത്രം പൂർണാർത്ഥത്തിൽ ഒരു ഹൈന്ദവ ആരാധനാലയമായി മാറിയിരിക്കുന്നു.

Summary

The Nartiang Durga Temple in Meghalaya is one of the 51 Shakti Peethas, where Sati's left thigh is believed to have fallen, and it is steeped in a 600-year-old history. While it is a revered spiritual site today, it also carries a chilling legacy of human sacrifices that were practiced until the British intervention in 1835. The temple remains a significant landmark that uniquely blends Hindu traditions with the local Khasi culture.

Related Stories

No stories found.
Times Kerala
timeskerala.com