

സുപൗൾ: ബിഹാറിലെ സുപൗൾ ജില്ലയിൽ സ്കൂൾ പ്രാർത്ഥനയ്ക്കിടെ ഒട്ടേറെ കുട്ടികൾ ബോധരഹിതരായി വീണു (Students Fainted). രാഘോപൂർ ബ്ലോക്കിലെ രാംവിസൻപുർ പഞ്ചായത്തിലെ ഗോസാബാദ് വാർഡ് ഒന്നിലുള്ള പ്രൈമറി സ്കൂളിലാണ് സംഭവം. വ്യാഴാഴ്ച രാവിലെ നടന്ന പ്രാർത്ഥനയ്ക്കിടെ ആറോളം കുട്ടികളാണ് കുഴഞ്ഞുവീണത്. ഇതോടെ സ്കൂൾ അധികൃതരും രക്ഷിതാക്കളും പരിഭ്രാന്തിയിലായി.
കുട്ടികളെ ഉടൻ തന്നെ രാഘോപൂരിലെ റഫറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. പ്രാഥമിക പരിശോധനയിൽ ക്ഷീണം മൂലമാണ് കുട്ടികൾ ബോധരഹിതരായതെന്നാണ് സൂചന. എന്നാൽ, സ്കൂളിന് സമീപം ട്രെയിൻ തട്ടി ഒരാൾ മരിച്ചത് കണ്ട കുട്ടികൾ ഭയന്നതാകാം കാരണമെന്ന് ഗ്രാമവാസികൾ പറയുന്നു. എന്നാൽ ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല. സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.
Around half a dozen school children suddenly fainted during morning assembly at a primary school in Bihar's Supaul district on Thursday. The children were rushed to a local referral hospital, where doctors stated their condition is currently stable. While the exact cause is under investigation, some locals speculate the children were traumatized after witnessing a recent fatal train accident near the school premises.